Subscribe Us



കൊറോണയെത്തുരത്താൻ പാലാ നഗരസഭയിൽ രജിസ്റ്റർ!!!

"കൊറോണയെത്തുരത്താൻ" നഗരസഭ ഓഫീസിനു മുന്നിൽ സ്ഥാപിച്ചിട്ടുള്ള രജിസ്റ്റർ.മേശയിൽ സാനിറ്റൈസറോ ഒന്നും കാണാനാകുന്നില്ല.


പാലാ: നഗരസഭയിൽ കൊറോണയെത്തുരത്താൻ ഉപയോഗിക്കുന്നത് രജിസ്റ്റർ !!! സംശയിക്കേണ്ട. പാലാ നഗരസഭയാണ് കൊറോണയ്ക്കെതിരെ രജിസ്റ്റർ സ്ഥാപിച്ചിരിക്കുന്നത്.

സാനിറ്റൈസറോ സോപ്പോ ഒന്നും പ്രധാന കവാടത്തുങ്കൽ സ്ഥാപിച്ചിട്ടില്ലങ്കിലും രജിസ്റ്ററിൽ പേരെഴുതിയ്ക്കൽ തകൃതിയായി നടക്കുന്നുണ്ട്.

എന്നാൽ മറ്റു സ്ഥാപനങ്ങളിൽ ആളുകളെത്തുമ്പോൾ അവർക്കായി സാനിറ്റൈസർ, കൈ കഴുകാൻ വെള്ളം, സോപ്പ് ഒക്കെ സ്ഥാപിച്ചിട്ടുണ്ട്.

ഉദ്യോഗസ്ഥരും ആവശ്യക്കാരുമടക്കം നിരവധിയാളുകൾ ദിനംപ്രതി നഗരസഭയിൽ എത്തുന്നുണ്ട്. ഇവരിൽ പലരും സമീപത്തെ കടകളിലെ സൗകര്യമാണ് പ്രയോജനപ്പെടുത്തുന്നത്.

കൊറോണയ്ക്കെതിരെ നഗരസഭ പ്രചാരണം നടത്തുന്നുണ്ടെങ്കിലും സ്വന്തം ഓഫീസിൽ സാനിറ്റൈസർ സ്ഥാപിക്കാത്തത് വിരോധാഭാസമാണെന്നു നാട്ടുകാർ കുറ്റപ്പെടുത്തി.

Post a Comment

0 Comments