Subscribe Us



പരിസ്ഥിതിയിൽ ഊന്നിയ വികസനം സാധ്യമാക്കണം: മാണി സി കാപ്പൻ




പാലാ: പരിസ്ഥിതിയില്‍ ഊന്നിയ വികസനം സാധ്യമാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. പരിസ്ഥിതി പ്രവര്‍ത്തനം ദിനാചരണത്തില്‍ മാത്രം ഒതുക്കരുതെന്നും എം എല്‍ എ നിര്‍ദ്ദേശിച്ചു. ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു പാലാ നിയോജകമണ്ഡലങ്ങളിലെ വിവിധ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാണി സി കാപ്പന്‍.

പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഏറിവരുകയാണ്. മാനവരാശിയുടെ നിലനില്‍പ്പുതന്നെ പരിസ്ഥിതിയുമായി  ബന്ധപ്പെട്ടതാണ്. പരിസ്ഥിതിയെ തകര്‍ക്കാനുള്ള ഏതു നീക്കവും എതിര്‍ക്കപ്പെടുക തന്നെ ചെയ്യണം. പരിസ്ഥിതി ബോധവല്‍ക്കരണത്തിന് സ്‌കൂള്‍ തലത്തില്‍ പ്രചാരണം നടത്തണം. വരും തലമുറ പരിസ്ഥിതിക്ക് അനിയോജ്യമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഇത് സഹായകമാകും. പരിസ്ഥിതിയെ തകര്‍ക്കുന്നതിന്റെ പരിണിത ഫലമാണ് പ്രകൃതിക്ഷോഭങ്ങള്‍. ഭൂമി നമുക്കൊപ്പം മറ്റുള്ള ജീവജാലങ്ങളുടേതു കൂടിയാണെന്ന ചിന്ത ഉണ്ടാവണമെന്നും മാണി സി കാപ്പന്‍ പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിനായി മുന്നിട്ടിറങ്ങി നിസ്ഥാര്‍ത്ഥ സേവനം ചെയ്യുന്ന പരിസ്ഥിതി പ്രവര്‍ത്തകരെ എം എല്‍ എ അഭിനന്ദിച്ചു. പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കു സമൂഹം പിന്തുണ നല്‍കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

മാണി സി കാപ്പന്‍ എം എല്‍ എ നൂറുകണക്കിന് ഫല വൃക്ഷത്തൈകള്‍ സൗജന്യമായി വിതരണം ചെയ്തു. കിഴതടിയൂര്‍ ബാങ്ക് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വി ജി വിജയകുമാറിന് വൃക്ഷത്തൈ നല്‍കിയാണ് മാണി സി കാപ്പന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കിഴതടിയൂര്‍ ബാങ്ക് പ്രസിഡന്റ് അഡ്വ. ജോര്‍ജ് സി കാപ്പന്‍, ടി വി ജോര്‍ജ്, എം പി കൃഷ്ണന്‍നായര്‍, ബേബി ഈറ്റത്തോട്ട്, ഷിനു രാമപുരം, അപ്പച്ചന്‍ ചെമ്പന്‍കുളം, ഷിനു രാമപുരം തുടങ്ങിയവര്‍ പങ്കെടുത്തു.


മാര്‍ക്കറ്റ് ജംഗ്ഷനില്‍ കെ പി എം എസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വൃക്ഷത്തൈ നടീല്‍ മാണി സി കാപ്പന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.


സുഭിക്ഷ കേരളയുടെ ഭാഗമായി ഒരു കോടി ഫല വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്ന പദ്ധതിയോടനുബന്ധിച്ചു വലവൂര്‍ സ്‌കൂളില്‍ നടത്തിയ ഫലവൃക്ഷത്തൈനടീല്‍ മാണി സി കാപ്പന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എം ഓമന, ബ്ലോക്ക് മെമ്പര്‍ ജോര്‍ജ് നടയത്ത്, എന്‍ സുരേഷ്, ബ്ലസി ജോയി, രാജേഷ് എം, സുമതി ഗോപാലകൃഷ്ണന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജോളി ആന്റണി, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഷാജി, പി ടി എ പ്രസിഡന്റ് തങ്കച്ചന്‍ സി, രാമചന്ദ്രന്‍ കാരമുളളില്‍, അജി വട്ടക്കുന്നേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കടനാട് ഗ്രാമപഞ്ചായത്തില്‍ നടത്തിയ വൃക്ഷത്തൈ വിതരണോല്‍ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജയ്‌സണ്‍ പുത്തന്‍കണ്ടത്തിനു നല്‍ കി മാണി സി കാപ്പന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ വി ജി സോമന്‍, ഉഷാ രാജു, പൗളിന്‍ ടോമി, ബിന്ദു ബിനു, ആന്റണി ഞാവള്ളി, ലിസി സണ്ണി, ട്രീസമ്മ തോമസ്, സണ്ണി മുണ്ടനാട്ട്, ബിന്ദു സതീഷ്, കൃഷി ഓഫീസര്‍ അജ്മല്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിനോയി പി റ്റി തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments