Subscribe Us



ശിവഗിരി തീര്‍ത്ഥാടക സര്‍ക്യൂട്ട് പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം: വി ഡി സതീശന്‍




ശിവഗിരി ടൂറിസം പദ്ധതി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് കെ പി സി സി ഒ ബി സി ഡിപ്പാര്‍ട്ട് മെന്റ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ. സുമേഷ്  അച്യുതന്‍ ജനറല്‍ പോസ്റ്റ് ഓഫീസിനു മുമ്പില്‍ അനുഷ്ഠിച്ച 24 മണിക്കൂര്‍ ഉപവാസസമരത്തിന്റെ സമാപനം നാരങ്ങാനീര് നല്‍കി വി ഡി സതീശന്‍ എം എല്‍ എ അവസാനിപ്പിക്കുന്നു. ആര്‍ അജിരാജകുമാര്‍, ഷാജിദാസ്, രാജേന്ദ്രബാബു, രാജേഷ് സഹദേവന്‍ എന്നിവര്‍ സമീപം



തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയ ശ്രീനാരായണ ഗുരുവുമായി  ബന്ധപ്പെട്ട ക്ഷേത്രങ്ങളെ കോര്‍ത്തിണക്കിയുള്ള 69.47 കോടി രൂപയുടെ ശിവഗിരി ശ്രീനാരായണ ഗുരു ടൂറിസം സര്‍ക്യൂട്ട് പദ്ധതിയും 85 കോടിയുടെ തീര്‍ത്ഥാടക സര്‍ക്യൂട്ട് പദ്ധതിയും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു നടപ്പാക്കണമെന്ന് വി ഡി സതീശന്‍ എം എല്‍ എ ആവശ്യപ്പെട്ടു. പദ്ധതി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട്  കോണ്‍ഗ്രസ് ഒ ബി സി ഡിപ്പാര്‍ട്ട് മെന്റ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ. സുമേഷ്  അച്യുതന്‍ ജനറല്‍ പോസ്റ്റ് ഓഫീസിനു മുമ്പില്‍ അനുഷ്ഠിച്ച 24 മണിക്കൂര്‍  ഉപവാസസമരത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാംസ്‌ക്കാരിക നിലയങ്ങളുടെ ഉന്നമനത്തിന് കിഫ്ബിയില്‍  പ്രഖ്യാപിച്ച 700 കോടി രൂപയില്‍ നിന്നും  ഈ പദ്ധതിക്ക് വേണ്ട തുക  മാറ്റി വെക്കണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഈ വിഷയത്തില്‍ ആത്മാര്‍ത്ഥതയില്ലെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. കെ പി സി സി ഒ ബി സി ഡിപ്പാര്‍ട്ട്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ആര്‍ അജിരാജകുമാര്‍, എന്‍ രാജേന്ദ്രബാബു, രാജേഷ് സഹദേവന്‍, ജില്ലാ ചെയര്‍മാന്‍ ഷാജി ദാസ്, ജനറല്‍ സെക്രട്ടറി അഡ്വ: സജിന്‍ ലാല്‍, ഡി സി സി ഭാരവാഹികളായ ജലീല്‍ മുഹമ്മദ്, ഹരികുമാര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സജേഷ് ചന്ദ്രന്‍, ബ്ലോക്ക് ചെയര്‍മാന്‍ വില്യം ലാന്‍സി എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments