കത്തോലിക്ക കോൺഗ്രസ് നിൽപ് സമരത്തിന്റെ പാലാ രൂപതാ തല ഉത്ഘാടനം പാലാ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ റവ. ഡോ. ജോർജ് വര്ഗീസ് ഞാറക്കുന്നേൽ നിർവഹിക്കുന്നു. ഇമ്മാനുവേൽ നിധിരി, രാജീവ് കൊച്ചുപറമ്പിൽ, സാജു അലക്സ്, സണ്ണി നായിപുരയിടം എന്നിവർ സമീപം
പാലാ: കാർഷിക മേഖലയിലെ പ്രശ്നങ്ങൾ ഉയർത്തി കത്തോലിക്ക കോൺഗ്രസ് പാലാ രൂപതാ സമിതി കർഷക നിൽപ് സമരം നടത്തി. കാർഷിക ഉത്പന്നങ്ങൾക്ക് ന്യായ വില ലഭ്യമാക്കുക, റബ്ബറിന് 200 രൂപ തറവില പ്രഖ്യാപിക്കുക, കർഷക പെൻഷൻ അനുവദിക്കുക, കർഷകർക്ക് പലിശ രഹിത വായ്പ നൽകുക,കർഷക പാക്കേജുകളുടെ പണം കർഷകർക്ക് നേരിട്ട് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കേരളത്തിലുടനീളം നടത്തിയ സമരത്തിന്റെ ഭാഗമായി പാലാ രൂപതയിലെ നൂറോളം കേന്ദ്രങ്ങളിൽ ധർണ നടത്തപ്പെട്ടു. ലോക്ക് ഡൗൺ നിയമങ്ങൾ പാലിച്ചു കൊണ്ട് വിവിധ കേന്ദ്ര സംസ്ഥാന സർക്കാർ ഓഫീസുകളുടെ മുൻപിലാണ് സമരം നടത്തപ്പെട്ടത്.
നിൽപ് സമരത്തിന്റെ രൂപതാ തല ഉത്ഘാടനം പാലാ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ രൂപത ഡയറക്ടർ റവ ഡോ ജോർജ് വര്ഗീസ് ഞാറക്കുന്നേൽ നിർവഹിച്ചു. കർഷക ദുരിതങ്ങൾ പരിഹരിക്കുവാൻ സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രൂപത പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ച ധർണയിൽ സാജു അലക്സ്, ഇമ്മാനുവേൽ നിധിരി, സണ്ണി നായിപുരയിടം എന്നിവർ പ്രസംഗിച്ചു. രൂപതയുടെ വിവിധ കേന്ദ്രങ്ങളിൽ നടന്ന സമരങ്ങൾക്ക് അഡ്വ ജോൺസൺ വീട്ടിയാങ്കൽ,സാന്റോ പുല്ലാട്ട്, സി.എം.ജോർജ്, തോമസ് അരൂകുഴുപ്പിൽ, ഡോ.നിധിഷ് മാത്യു, ജെയിംസ് കുറ്റിക്കോട്ടയിൽ, ജോയി മലയിൽ, സെബാസ്റ്റ്യൻ കുന്നപ്പള്ളി,ജോബിൻ പുതിയിടത്തുചാലിൽ, ജോയ് കളപ്പുരക്കൽ,അഡ്വ.സണ്ണി മാന്തറ, രൂപത ഫൊറോനാ ഭാരവാഹികൾ നേതൃത്വം നൽകി.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.