Subscribe Us



പെട്രോൾ, ഡീസല്‍ വില വര്‍ദ്ധനവ് അവസാനിപ്പിക്കണം: സാജന്‍ തൊടുക


കൂരാലി : പെട്രോൾ ഡീസല്‍ വില വര്‍ദ്ധനവ് അനുദിനം വര്‍ദ്ധിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡണ്ട് സാജന്‍ തൊടുക ആവശ്യപ്പെട്ടു. കേരളാ കോണ്‍ഗ്രസ് (എം) എലിക്കുളം മണ്ഡലം കമ്മറ്റി കൂരാലി പോസ്റ്റാഫിസിന് മുമ്പില്‍ നടത്തിയ ധര്‍ണ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു.

മണ്ഡലം പ്രസിഡണ്ട് റ്റോമി കപ്പിലുമാക്കല്‍ അധ്യക്ഷത വഹിച്ചു. തോമസുകുട്ടി വട്ടയ്ക്കാട്ട്, ജോസ് അയര്‍കുന്നം, ജിമ്മിച്ചന്‍ ഈറ്റത്തോട്ട്, അവിരാച്ചന്‍ കോക്കാട്ട്, സോവി കാഞ്ഞമല, രാജേഷ് പള്ളത്ത്, മനോജ് മറ്റമുണ്ടയില്‍, വില്‍സണ്‍ പതിപ്പളളിയില്‍, ആഗസ്റ്റി പേഴുംതോട്ടം, ജോസി വയലുങ്കല്‍, ജോര്‍ജ് കാഞ്ഞമല, മാത്തുണ്ണി, സാബു പൊന്നെടുത്തകല്ലേല്‍, ബാബു വെള്ളപാണി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments