Subscribe Us



കൊറോണ കാലത്ത് ഇന്ധന വില കൂട്ടുന്നത് ജനദ്രോഹം: ജോസ് കെ മാണി

.
                                 
 പാലാ: രണ്ടാഴ്ചക്കുള്ളിൽ പെട്രോൾ, ഡീസൽ വില 9 രൂപയോളം വർദ്ധിപ്പിക്കുകയും ഇതിനെതിരെ അനങ്ങാപ്പാറ നയം സ്വീകരിച്ച് പൊതുജനത്തെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം പി ആവശ്യപ്പെട്ടു. റബ്ബർ കർഷകർക്കും, രോഗികൾക്കും കൈത്താങ്ങായി അന്തരിച്ച കെ.എം മാണി കൊണ്ടുവന്ന റബ്ബർ വിലസ്ഥിരതാ ഫണ്ടും കരുണ്യ പദ്ധതിയും കാര്യക്ഷമാക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.

പാലായിൽ കേരളാ കോൺഗ്രസ് എം.നിയോജക മണ്ഡലം സെക്രട്ടറിയേറ്റ് ഉദ്ഘാടനം ചെയ്യുക ആയിരുന്നു ജോസ് കെ മാണി. നിയോജക മണ്ഡലം പ്രസിഡന്റ് ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷനായിരുന്നു.പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ നിലപാടുകൾക്കും. തീരുമാനങ്ങൾക്കും പാലാ നിയോജക മണ്ഡലം സെക്രട്ടറിയേറ്റ് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. 

യോഗത്തിൽ സണ്ണി തെക്കേടം, അഡ്വ ജോസ് ടോം, ബേബി ഉഴുത്തുവാൽ, സാജൻ തൊടുക, നിർമ്മല ജിമ്മി, ജോസ് കല്ലകാവുങ്കൽ, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, പ്രദീപ് വലിയപറമ്പിൽ, ജോസുകുട്ടി പൂവേലി, പെണ്ണമ്മ ജോസഫ്, തോമസ് ആൻറണി, ബൈജു കൊല്ലംപറമ്പിൽ, സണ്ണി പൊരുന്നക്കോട്ട്, സിബി ഗണപതിപ്ലാക്കൽ, ബൈജു പുതിയിടത്തുചാലിൽ, സോണി തെക്കേൽ, അഡ്വ ജയ്മോൻ പരിപ്പീറ്റതോട്ട്, ബന്നി മുണ്ടത്താനം, ബേബി ഉറുമ്പുകാട്ട് ,ആന്റോ പടിഞ്ഞാറേക്കര, ടോബിൻ കെ. അലക്സ്, സേവ്യർ പുല്ലന്താനി, ടോമി കപ്പലുമാക്കൽ, ടോണി കുന്നുംപുറം, ജോണി ആലാനി, ജോയി അമ്മിയാനി, സണ്ണി വടക്കേമുളഞ്ഞനാൽ, രാജേഷ് വാളിപ്ലാക്കൽ, കുഞ്ഞുമോൻ മാടപ്പാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.   

Post a Comment

0 Comments