Subscribe Us



ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ടെലിവിഷനുകൾ നൽകുന്നു


പാലാ: പാലാ ബ്ലഡ് ഫോറത്തിൻ്റെയും പാലാ വൈസ്മെൻ ക്ലബിൻ്റെയും നേതൃത്യത്തിൽ ജനമൈത്രി പോലീസിൻ്റെ ഇ വിദ്യാരംഭം പദ്ധതിയിൽ പെടുത്തി പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠന സഹായത്തിനായി ടെലിവിഷനുകൾ നൽകി. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നിർധനരായ വിദ്യാർത്ഥികൾക്കാണ് ജനമൈത്രി പോലീസ് ടെലിവിഷനുകളും പഠനോപകരണങ്ങളും നല്കുന്നത്.

ജില്ലാ പോലീസ് ചീഫ് ജി.ജയദേവിന് പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റവും പാലാ വൈസ്മെൻ ക്ലബ്ബ് പ്രസിഡൻ്റ് സോജൻ കല്ലറയ്ക്കലും ടെലിവിഷനുകൾ കൈമാറി.

 നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പിയും ജനമൈത്രി ജില്ലാ നോഡൽ ഓഫീസറുമായ  വിനോദ് പിള്ള, ജനമൈത്രി ജില്ലാ അഡീഷണൽ നോഡൽ ഓഫീസർ സരസിജൻ,പാലാ ബ്ലഡ് ഫോറം ഡയറക്ടർ ബോർഡംഗങ്ങളായ സാബു അബ്രാഹം, ബൈജു കൊല്ലംപറമ്പിൽ, ആർ അശോകൻ  എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments