മരങ്ങാട്ടുപിള്ളി : സഹകരണ ബാങ്ക് ജീവനക്കാർ പഞ്ചായത്ത് അതിർത്തിയിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത പത്ത് വിദ്യാർത്ഥികൾക്ക് ടി വി നൽകി. ബാങ്ക് പ്രസിഡന്റ് എം.എം.തോമസ് മേൽവെട്ടം വിതരണോദ്ഘാടനം നടത്തി. മീനച്ചിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കിൽ, സെക്രട്ടറി വിൻസ് ഫിലിപ്പ്, ബോർഡ് മെമ്പർമാരായ ബെൽജി ഇമ്മാനുവെൽ, ഡോ. റാണി ജോസഫ്, റ്റി. എൻ. രവി, ജോസ് പോന്നംവരിക്കയിൽ, കുറവിലങ്ങാട് സെന്റ് മേരീസ് H. S ഹെഡ്മാസ്റ്റർ സജി കെ തയ്യിൽ എന്നിവർ പ്രസംഗിച്ചു.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.