Subscribe Us



കുട്ടി തോട്ടിൽ വീണ സംഭവം: പ്രഥമ ശുശ്രൂഷ നൽകിയതാണ് കുട്ടിയുടെ ജീവൻ രക്ഷപെടുത്താൻ സഹായിച്ചതെന്ന് ശിശുരോഗ വിദഗ്ദൻ ഡോ അലക്സ് മാണി

പാലാ: മല്ലികശേരി പൊന്നൊഴുകും തോടിനു സമീപം കൈതോട്ടിൽ കാൽ വഴുതിവീണ് ഒഴുക്കിൽപ്പെട്ട രണ്ടു വയസുകാരി കുറുപ്പന്തറ മറ്റത്തിൽ തെരേസ രക്ഷപെട്ടത് അത്ഭുതകരമായി ആണെന്ന് മരിയൻ മെഡിക്കൽ സെൻ്ററിലെ ശിശുരോഗ വിദഗ്ദൻ ഡോ അലക്സ് മാണി. കുട്ടിയെ മരിയനിൽ കൊണ്ടുവരുമ്പോൾ അനക്കമില്ലാതെ അബോധാവസ്ഥയിലായിരുന്നു കുട്ടിയെന്ന് ചികിത്സിക്കുന്ന ഡോക്ടർ കൂടിയായ അലക്സ് മാണി പറഞ്ഞു.

മാണി സി കാപ്പൻ എം എൽ എ യുടെ വാഹനത്തിലാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയെ തോട്ടിൽ നിന്നും എടുത്തപ്പോഴും തുടർന്നും നെഞ്ചിലും വയറിലും കംപ്രസ് ചെയ്തതു മൂലമാണ് കുട്ടിയുടെ ജീവൻ ആശുപത്രിയിൽ വച്ചു രക്ഷിക്കാനായതെന്നു ഡോ അലക്സ് മാണി ചൂണ്ടിക്കാട്ടി.

ആശുപത്രിയിൽ കുട്ടിയെ എത്തിപ്പോൾ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. തുടർന്നു അടിയന്തിര ചികിത്സയ്ക്കു വിധേയയാക്കി. കുട്ടിയുടെ വയറ്റിൽ ചെളിയും വെള്ളവും ഉണ്ടായിരുന്നു. ഹൃദയമിടിപ്പും കുറക്കുകയും ശ്വാസതടസം നേരിടുകയും ചെയ്തിരുന്നു.വയറിനുള്ളിലെ വെള്ളം പുറത്തു കളയാൻ സാധിച്ചു. 

കുട്ടിക്കു പ്രാഥമികമായി നൽകിയ ചികിത്സ നൽകിയതിനാൽ മാത്രമാണ് ആശുപത്രിയിൽ എത്തിച്ചപ്പോൾ രക്ഷിക്കാനായതെന്ന് ഡോ അലക്സ് മാണി വിശദീകരിച്ചു.

സാധാരണ ഗതിയിൽ വയറിലും നെഞ്ചിലും കംപ്രസ് ചെയ്തുള്ള പ്രഥമ ശുശ്രൂഷ നൽകാൻ ആളുകൾക്കറിയില്ല. ഈ പ്രഥമ ശുശ്രൂഷ നൽകാൻ ആളുകൾ പഠിച്ചിരിക്കണം.  തക്ക സമയത്ത് പ്രഥമ ശുശ്രൂഷ നൽകാൻ തയ്യാറായവരെ ഡോ അലക്സ് മാണി അഭിനന്ദിച്ചു.

അപകടനില തരണം ചെയ്ത കുട്ടി തുടർ ചികിത്സാർത്ഥം മരിയനിൽ തുടരുകയാണ്.

Post a Comment

0 Comments