Subscribe Us



കുട്ടിയെ തോട്ടിൽ നിന്നും രക്ഷിച്ചവരെ ധീരതയ്ക്കുള്ള അവാർഡിനായി നാമനിർദ്ദേശം ചെയ്യും: മാണി സി കാപ്പൻ


പാലാ: തോട്ടിൽ കാൽ വഴുതിവീണ രണ്ടു വയസുകാരി തെരേസയെ രക്ഷിച്ച വിദ്യാർത്ഥികളെ ധീരതയ്ക്കുള്ള അവാർഡിനായി നാമനിർദ്ദേശം ചെയ്യുമെന്ന് മാണി സി കാപ്പൻ എം എൽ എ അറിയിച്ചു.  വെള്ളത്തിൽ വീണൊഴുകിയ കുട്ടിയെ ഒഴുക്കിനിടയിൽ കരക്കടുപ്പിച്ച വിദ്യാർത്ഥികൾ മാതൃകയാണ്. അവരുടെ ധീരതയെ അഭിനന്ദിക്കുന്നുവെന്നും എം എൽ എ പറഞ്ഞു.  എലിക്കുളം കല്ലമ്പള്ളിൽ ആനന്ദ് സുബാഷ്, മണ്ഡപത്തിൽ നിഖിൽ മാത്യു, കിണറ്റുകര ഡിയോൺ നോബി, റെയോൺ നോബി എന്നിവർ ചേർന്നാണ്  കുട്ടിയെ രക്ഷിച്ചത്. ഇവരുടെ ശ്രമം മൂലമാണ് കുട്ടിയെ കരയ്ക്കെടുത്തത്. ഇല്ലെങ്കിൽ കുട്ടി ഒഴുക്കിൽപ്പെടുമായിരുന്നുവെന്നും എം എൽ എ കൂട്ടിചേർത്തു.

Post a Comment

0 Comments