Subscribe Us



തെരേസയുടെ ജീവൻ രക്ഷിച്ച വിദ്യാർത്ഥികളെ ആദരിച്ചു





പൈക: മല്ലികശ്ശേരി പൊന്നൊഴുകും തോടിനു സമീപം കൈ തോട്ടിൽ കാൽ വഴുതി ഒഴിക്കിൽപെട്ട തെരേസ എന്ന ഒന്നരവയസുകാരിയെ രക്ഷിച്ച കല്ലമ്പള്ളിൽ ആനന്ദ് സുബാഷ്, മണ്ഡപത്തിൽ നിഖിൽ മാത്യു, കിണറ്റുകര ഡിയോൺ നോബി, സഹോദരൻ റെയോൺ നോബി എന്നിവരെ ജോസ് കെ മാണി എം പി ആദരിച്ചു.

കേന്ദ്ര സംസ്ഥാന സർക്കാരുകളാ ശ്രദ്ധയിൽ ഈ കുട്ടികളുടെ ധീരത പ്രവർത്തനം ശ്രദ്ധയിൽ കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ജോസ് കെ മാണി അറിയിച്ചു.

പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാത്തച്ചൻ താമരശ്ശേരി അധ്യക്ഷത വഹിച്ചു. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ടും സ്ഥലം ബ്ലോക്ക് മെമ്പറുമായ സാജൻ തൊടുക മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പർമാരായ ടോമി കപ്പിലുമാക്കൽ ലൗലി റ്റോമി ജോണി പനച്ചിക്കൽ അവിരാച്ചൻ കോക്കാട്ട്, സിറിയക് ചാഴികാടൻ, ആൽബിൻ പേ ണ്ടാനം വിൽസൺ പതിപ്പള്ളി ൽ, സൈനു കുന്നത്തു പുരയിടം, തോമസ് ആയില്യക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments