Subscribe Us



ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലെ അപാകതകള്‍ പരിഹരിക്കണം: ജോസ് കെ മാണി


പാലാ - കോവിഡ് 19 മൂലമുള്ള ബുദ്ധിമുട്ടുകള്‍ സംസ്ഥാനത്ത് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസരംഗത്ത് വന്നിട്ടുള്ള അപാകതകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ബുദ്ധുമുട്ടനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ ടി.വി വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന പ്രസിഡന്റ് സാജന്‍ തൊടുക അധ്യക്ഷനായിരുന്നു. ബിജു കുന്നേപ്പറമ്പന്‍, ജോസഫ് സൈമണ്‍, സുമേഷ് ആന്‍ഡ്രൂസ്, വിജയ് മാരേട്ട്, രണ്‍ദീപ് ജി.നായര്‍, ബിജു ഇളംതുരുത്തുയില്‍, സിറിയക്ക് ചാഴികാടന്‍, ഷെയിന്‍ കുമരകം, രാജേഷ് വാളിപ്ലാക്കല്‍, അഖില്‍ ഉള്ളംപ്പള്ളില്‍, അന്‍സാരി പാലയംപറമ്പില്‍, ആല്‍ബിന്‍ പേണ്ടാനം, ജയിംസ് പെരുമാംകുന്നേല്‍, എല്‍ബി കുഞ്ചറകാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments