Subscribe Us



ജോസ് കെ മാണിയുടെ മകള്‍ പ്രിയങ്ക വിവാഹിതയാകുന്നു


പാലാ : ദിവംഗതനായ രാഷ്ട്രീയ ഭീഷ്മചാര്യന്‍ കെ.എം. മാണിയും കൊച്ചുമകളും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും രാജ്യസഭാംഗവുമായ ജോസ് കെ. മാണി എം.പിയുടെ മകളുമായ പ്രിയങ്ക വിവാഹിതയാകുന്നു. മണിമല പ്ലാക്കാട്ട് തോമസിന്റെയും ഗീതയുടെയും മകന്‍ കുര്യന്‍ തോമസാണ് വരന്‍. പ്രിയങ്കയുടെയും കുര്യന്റെയും മനസമ്മതം കോവിഡ് പശ്ചാത്തലത്തില്‍ ലളിതമായ ചടങ്ങുകളോടെ പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ നടന്നു. ജോസ് കെ. മാണി, മാതാവ് നിഷ ജോസ് കെ. മാണി, കുട്ടിയമ്മ മാണി, വരന്റെ മാതാപിതാക്കള്‍ തുടങ്ങിയ അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു.

 പള്ളിയിലെ ചടങ്ങുകള്‍ക്ക് ശേഷം വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ കെ.എം. മാണിയുടെ കല്ലറയിലെത്തി അനുസ്മരണ പ്രാര്‍ത്ഥനയും നടത്തിയിരുന്നു. കത്തീഡ്രല്‍ പള്ളിയിലും കരിങ്ങോഴയ്ക്കല്‍ വീട്ടിലുമായാണ് വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്. അടുത്തമാസമാണ് വിവാഹതീയതി നിശ്ചയിച്ചിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരും വിവിധ കക്ഷി നേതാക്കളും ജനപ്രതിനിധികളും പാര്‍ട്ടി നേതാക്കളും ഫോണിലൂടെയും മറ്റും ആശംസകള്‍ നേര്‍ന്നു.

Post a Comment

0 Comments