മേലുകാവ് : കേരള സര്‍ക്കാര്‍ സാമൂഹ്യ നീതി വകുപ്പില്‍ ഐ.സി.ഡി.എസിന് കീഴില്‍ മേലുകാവ് ഗ്രാമ പഞ്ചായത്ത് കാഞ്ഞിരംകവല അങ്കണവാടിക്ക് മല അരയ ക്രിസ്ത്യന്‍ ഫെഡറേഷനും (എംഎസിഎഫ്) ജനകീയ കൂട്ടായ്മ സന്നദ്ധ പ്രവര്‍ത്തകരും സംയുക്തമായാണ് ടിവി സമ്മാനിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെറ്റോ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് നിഷാ ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാക്ഷണം നടത്തിയ എംഎസിഎഫ് പ്രസിഡന്റ് ജോസഫ് ജേക്കബ്, വാര്‍ഡ് മെമ്പര്‍ അലക്‌സ് റ്റി. ജോസഫ്, പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ആലിസ് ജോസ്, സംഘടന യൂണിറ്റ് പ്രസിഡന്റ്മാരായ എ.എച്ച്. ഹെസക്കിയേല്‍, കെ.സി. ജോര്‍ജ്, ഏലിയാമ്മ മൈക്കിള്‍, അങ്കണവാടി ടീച്ചേഴ്‌സ് ലീഡര്‍മാരായ ശ്രീദേവി, ഷൈനി, സീന എന്നിവര്‍ പ്രസംഗിച്ചു.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.