Subscribe Us



ഭക്ഷ്യ സ്വയംപര്യാപ്തത നേടാൻ കഴിയും : മാണി സി കാപ്പൻ


പാലാ: ഒരുമയോടെ ശ്രമിച്ചാൽ ഭക്ഷ്യ സ്വയംപര്യാപ്ത നേടാൻ കേരളത്തിന് സാധിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ഉള്ളനാട് ഡെവലപ്പ്മെൻ്റ് സൊസൈറ്റി, ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത്, കൃഷിവകുപ്പ് എന്നിവയുടെ സഹകരണത്തോടെ ഇളന്തോട്ടത്തിൽ നടത്തുന്ന നെൽകൃഷി വിത്ത് വിതയ്ക്കൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് പ്ലാക്കൂട്ടം, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മോളി ബേബി, പഞ്ചായത്ത് മെമ്പർമാരായ വിനോദ് വേരനാനി, അനുമോൾ, വൽസമ്മ ജോൺ, കൃഷി സമിതി സെക്രട്ടറി ബിനു പെരുമന, കൺവീനർ തോമസ്കുട്ടി വട്ടപ്പലം, ജോൺ കളത്തിൽ, തോമസ്, സജി ആനകല്ലുങ്കൽ, റിജോ ഒരപ്പുഴിക്കൽ, ജോഷി, കൃഷി ഓഫീസർ അഖിൽ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments