Subscribe Us



ഇലവീഴാപൂഞ്ചിറ ടൂറിസം വികസനം ഉടൻ നടപ്പാക്കും : മാണി സി കാപ്പൻ


പാലാ: ഇലവീഴാപൂഞ്ചിറ ടൂറിസം വികസനം ഉടൻ നടപ്പാക്കാനുള്ള നടപടി ആരംഭിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. ഗ്രീൻ ടൂറിസത്തിനായി സർക്കാറിൽ നിന്നും ലഭ്യമായ 1.17 ഏക്കർ സ്ഥലത്ത് ഔഷധസസ്യത്തോട്ടം സ്ഥാപിക്കും. ഇവിടെ എത്തുന്നവർക്കായി പരിസ്ഥിതി സൗഹൃദ റെസ്റ്റോറൻ്റും ഒരുക്കും. ഇതിനോട് ചേർന്ന് 50 സെൻ്റ് സ്ഥലം കൂടി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 10 മുറികളും ഡോർമെറ്ററിയും ചേർന്ന താമസ സൗകര്യം ഇവിടെ ഒരുക്കും. ടൂറിസ്റ്റുകൾക്കും സിനിമാ- സീരിയൽ ഷൂട്ടിംഗുകൾക്കും ഇതു സഹായകമാകുമെന്നും എം എൽ എ ചൂണ്ടിക്കാട്ടി.

ഫോട്ടോ അടിക്കുറിപ്പ്

Post a Comment

0 Comments