Subscribe Us



കോട്ടയം ജില്ലയില്‍ ഇന്ന് ഒരാള്‍ക്കു കോവിഡ്



പാലാ: കോട്ടയം ജില്ലയില്‍ ഒരാള്‍ക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മുംബൈയില്‍നിന്ന് മെയ് 27ന് വിമാനത്തില്‍ എത്തിയ കോട്ടയം അതിരമ്പുഴ സ്വദേശി  (24) ക്കാണ് രോഗം ബാധിച്ചത്.  ഇതോടെ രോഗബാധിതരായി ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 28 ആയി.  ഇതില്‍ പത്തൊന്‍പതു പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും  ഒന്‍പതു പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലുമാണ്. 

ഇന്നലെ 287 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് വന്നത്. ഇതില്‍ 286 എണ്ണം നെഗറ്റീവാണ്. 160 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്കയച്ചു. ജില്ലയില്‍ ഇതുവരെ 4733 പേരെ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയരാക്കി. ആകെ 64 പേരുടെ പരിശോധനാ ഫലം പോസിറ്റിവായി. ഇതില്‍ 36 പേര്‍ സുഖം പ്രാപിച്ചു.

നിലവില്‍ 7169 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. ഇതില്‍ വിദേശ രാജ്യങ്ങളില്‍നിന്ന് വന്ന 1313 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന 5685 പേരും രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലുള്ള 91 പേരും സെക്കന്‍ഡറി കോണ്‍ടാക്ടുകളായ 80 പേരും ഉള്‍പ്പെടുന്നു.  ഇന്നലെ 275 പേരെ ക്വാറന്‍റയിനില്‍നിന്ന് ഒഴിവാക്കി.

Post a Comment

0 Comments