Subscribe Us



നമുക്കുള്ളിൽ മാറ്റം വന്നാലേ പ്രപഞ്ചത്തെ മാറ്റാൻ ആവുകയുള്ളൂ: ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്


പാലാ : പി എസ് ഡബ്ല്യൂ എ എസ്, എസ് എം വൈ എം എന്നിവയുടെ സംയുക്തമായുള്ള  പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി പാലാ  രൂപതാ കേന്ദ്രത്തിൽ പിസ്തയുടെ തൈ നട്ടു. രൂപത സമിതികളുടെ  നേതൃത്വത്തിൽ പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് രൂപതാതല ഉദ്ഘാടനം നിർവഹിച്ചു.

മറ്റു ഫൊറോനാ കേന്ദ്രങ്ങളിലും യൂണിറ്റുകൾക്ക് തൈ വിതരണം നടന്നു.  നമ്മൾ ഒരു ചെടി നടുമ്പോൾ പ്രപഞ്ചം മുഴുവൻ അതിൽ കാണണം. മണൽ വാരിയും വായു അശുദ്ധമാക്കിയും പ്രപഞ്ചത്തോട് നമ്മൾ ചെയ്യുന്ന ദ്രോഹത്തിനുള്ള  പരിഹാരക്രിയയാണ് ഒരു  വൃക്ഷത്തൈ നടുന്നതിലൂടെ നമ്മൾ ചെയ്യുന്നതെന്ന് ബിഷപ്പ് ഓർമ്മിപ്പിച്ചു. 

നമുക്കുള്ളിൽ മാറ്റം വന്നാലേ ഈ പ്രപഞ്ചത്തെ മാറ്റാൻ നമുക്ക് ആവുകയുള്ളൂ, തൈ മാവിൽ നിന്നും തേൻ മാവിലേക്കുള്ള യാത്രയിലൂടെ പ്രപഞ്ചത്തോട് നമുക്ക് ഐക്യപ്പെടാമെന്നും മാർ കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.

വിവിധ യൂണിറ്റുകളിൽനിന്ന് വന്ന പ്രതിനിധികൾക്ക് ഔഷധതൈകൾ  വിതരണം ചെയ്തു. രൂപതയിലെ 17 ഫൊറോനകളിലുമായി  ലോക്ഡൗൺ കാലത്തു മികച്ച കൃഷി ചെയ്ത യുവാക്കൾക്ക് പ്രോത്സാഹനമായി തൂമ്പാകൾ നൽകി.

പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ്ബ് മുരിക്കൻ, രൂപതാ പ്രൊക്യുറേറ്റർ ഫാ. ജോസ് നെല്ലിക്കത്തെരുവിൽ, പി എസ് ഡബ്ലിയു എസ് ഡയറക്ടർ ഫാ തോമസ് കിഴക്കേൽ, വിവിധ ഫൊറോന  ഡയറക്ടർമാരായ ഫാ മാത്യു തുരുത്തിപ്പളളിൽ, ഫാ മാത്യു കുരിശുമൂട്ടിൽ, ഫാ മാത്യു മുതുപ്ലാക്കൽ, ഫാ ഫ്രാൻസിസ് ഇടത്തിനാൽ, ഫാ മാത്യു കാടൻകാവിൽ, ഡാന്റീസ് കൂനാനിക്കൽ, പി വി ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.

എസ് എം വൈ എം - കെ സി വൈ എം പാലാ രൂപതാ ഡയറക്ടർ ഫാ സിറിൽ  തയ്യിൽ, പ്രസിഡന്റ്‌ ബിബിൻ ചാമക്കാലായിൽ, ജനറൽ സെക്രട്ടറി മിജോയിൻ വലിയകാപ്പിൽ, വൈസ് പ്രസിഡന്റ്‌ അമലു മുണ്ടനാട്ട്, ഡിന്റോ ഡേവിസ്, റോബിൻ താന്നിമലയിൽ, മിനു മാത്യൂസ്, ആൽവിൻ ഞായർകുളം, കെവിൻ മൂങ്ങാമാക്കൽ, ബ്രദർ റീജന്റ് ജോർജ് ഞാറ്റുതൊട്ടിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments