Subscribe Us



പ്രകൃതിയെ മറക്കുന്നത് ദുരന്തത്തെ ക്ഷണിച്ചു വരുത്തുന്നതിന് തുല്യം: ഡോ സിന്ധുമോൾ ജേക്കബ്


രാമപുരം: പ്രകൃതിയെ മറക്കുന്നത് ദുരന്തത്തെ ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണെന്ന് മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ഡോ സിന്ധുമോൾ ജേക്കബ് ഓർമ്മിപ്പിച്ചു. മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ അക്ഷര വൃക്ഷം പദ്ധതിയുടെ ഉദ്ഘാടനം രാമപുരത്തു വാര്യർ മെമ്മോറിയൽ പബ്ലിക്ക് ലൈബ്രറി അങ്കണത്ത് ഔഷധവൃക്ഷമായ 'മുള്ളാത്ത' നട്ടു ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ സിന്ധുമോൾ ജേക്കബ്.

താലൂക്ക് ലൈബ്രറി സെക്രട്ടറി റോയി ഫ്രാൻസീസ്, ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ, ആർ വിഎം ലൈബ്രറി പ്രസിഡന്റ് കെ.എസ്.മാധവൻ, താലൂക്ക് ലൈബ്രറി കമ്മറ്റി അംഗങ്ങളായ കെ.ആർ. മോഹനൻ, കെ.ആർ. പ്രഭാകരൻ പിള്ള, ആർവിഎം ലൈബ്രറേറിയൻ സന്തോഷ്.കെ.ബി. എന്നിവർ പങ്കെടുത്തു. ജൂൺ 19 ന് സമാപിക്കുന്ന പരിസ്ഥിതി ദ്വൈവാരാചരണത്തിന്റെ ഭാഗമായി മീനച്ചിൽ താലൂക്ക് ലൈബ്രറിയുടെകീഴിലുള്ള 87 ലൈബ്രറികളും ചേർന്ന് പതിനായിരം ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിയാണ് അക്ഷര വൃക്ഷം എന്ന് ഭാരവാഹികൾ പറഞ്ഞു.

Post a Comment

0 Comments