Subscribe Us



പരിസ്ഥിതിയ്ക്ക് പ്രാധാന്യം നൽകണം: എ കെ ചന്ദ്രമോഹൻ


പാലാ: മണ്ണിനെയും പരിസ്ഥിയെയും മറന്നവർക്ക്പരിസ്ഥിതി സംരക്ഷണത്തിലേയ്ക്ക്  മടങ്ങാനുള്ള അവസരമൊരുക്കിയാണ് ഈ പരിസ്ഥിതി കാലമെന്ന് ഡിസിസി വൈസ് പ്രസിഡന്റ്‌ എ കെ  ചന്ദ്രമോഹൻ പറഞ്ഞു.

പാലായിൽ യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വൃക്ഷത്തൈകൾ നടീൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പരിസ്ഥിതി സന്ദേശം യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് നൽകി.കെ എസ് യു ജില്ല പ്രസിഡന്റ്‌ ജോർജ് പയസ് തെകൾ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്ക് കൈമാറി. ടോണി തൈപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഷോജി ഗോപി, വി സി പ്രിൻസ്, അഡ്വ  തോമസ്, ബൈജു മുണ്ടപ്ലാക്കൻ, ജിനോ ഏകല, ടോണി ചക്കാല, അലക്സ്‌, കിരൺ, ജിനോ തോമസ്, അമീഷ്, ജിബിൻ  എന്നിവർ സംസാരിച്ചു

Post a Comment

0 Comments