Subscribe Us



പരിസ്ഥിതി ദിനത്തിൽ മരങ്ങൾ നട്ടും രക്തം ദാനം ചെയ്തും ഫോട്ടോഗ്രാഫർമാർ



പാലാ: ഓൾ കേരളാ ഫോട്ടോ ഗ്രാഫേഴ്സ് അസ്സോസ്സിയേഷൻ്റെയും പാലാ ബ്ലഡ് ഫോറത്തിൻ്റെയും നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനം വൃക്ഷ തൈകൾ നട്ടും രക്തദാനം നടത്തിയും ആചരിച്ചു.

ഭൂമിയുടെ ജീവനാവശ്യമായ മരങ്ങൾ നട്ടും മനുഷ്യൻ്റെ ജീവനാവശ്യമായ രക്തം ദാനം ചെയ്തും നടത്തിയ പരിപാടി ഏറെ ശ്രദ്ധേയമായി. പൂഞ്ഞാർ - ഏറ്റുമാനൂർ ഹൈവേയിൽ  പുലിയന്നൂർ ഭാഗത്താണ് മരങ്ങൾ നട്ടത്. പാലായിൽ കിസ്കോ- മരിയൻ ബ്ലഡ് ബാങ്കിൽ    നടന്ന രക്തദാന ക്യാമ്പിൻ്റെ ഉദ്ഘാടനം ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റവും മരങ്ങൾ നടീലിൻ്റെ ഉദ്ഘാടനം എ കെ പി എ ജില്ലാ വൈസ് പ്രസിഡൻ്റ്  കെ ആർ സൂരജും നിർവ്വഹിച്ചു, മേഖലാ സെക്രട്ടറി ദിൽജിത്ത് തോമസ്, പാലാ മേഖലാ പ്രസിഡൻ്റ് അനീഷ് കൃഷ്ണമംഗലം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗം സന്തോഷ് സാരംഗ, ബ്ലഡ് ഫോറം ഡയറക്ടർ ബോർഡംഗം സജി വട്ടക്കാനാൽ, ഗിരീഷ് കൃഷ്ണൻ, സി.ആഗ്നസ് എഫ് സി സി എന്നിവർ നേതൃത്വം കൊടുത്തു.

Post a Comment

0 Comments