പാലാ : സബ്-ജയിലിൽ കഴിയവെ പ്രതി ഫോൺ ഉപയോഗിച്ചെന്ന പരാതിയിൽ പോലീസും ജയിൽ ഉന്നതവകുപ്പ് ഉദ്യോഗസ്ഥരും ജയിലിൽ റെയ്ഡ് നടത്തി. കുപ്രസിദ്ധ ഗുണ്ടാനേതാവ് ജെയിസ്‌മോൻ ജേക്കബിനെതിരെയാണ് (അലോട്ടി- 27) പരാതി ലഭിച്ചത്. വാറ്റ് ചാരായം കൈവശം വെച്ചതിന് ഗാന്ധിനഗർ പോലീസ് അലോട്ടിയെ അറസ്റ്റ് ചെയ്തു പാലാ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തിരുന്നു. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പ്രതിയെ നിരീക്ഷണത്തിനായി പാലാ ജനറൽ ആശുപത്രിയിലെ പ്രത്യേക വാർഡിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ അലോട്ടിക്കായി എത്തിച്ചതെന്ന് കരുതുന്ന 60 കിലോയോളം കഞ്ചാവ് കടുത്തുരുത്തി കുറുപ്പന്തറയിൽ നിന്ന് പോലീസ് പിടികൂടിയിരുന്നു. അലോട്ടിയുടെ എതിർസംഘത്തിലുള്ള ബീരാൻ നൽകിയ സൂചനയെ തുടർന്നാണ് കഞ്ചാവ് പിടികൂടിയതത്രേ. ഇതിൽ രോക്ഷാകുലനായ അലോട്ടി ഫെയ്‌സ്ബുക്കിലൂടെ ബീരാന് ഭീഷണിസന്ദേശം അയച്ചതോടെയാണ് ജയിലിൽ കഴിയുന്ന അലോട്ടി ഫോൺ ഉപയോഗിക്കുന്നുണ്ടെന്ന് സൂചന ലഭിച്ചത്. കൂടാതെ കുറുപ്പന്തറയിൽ കഞ്ചാവ് എത്തിച്ചയാളെയും അലോട്ടി നിരന്തരം ഫോണിൽ വിളിച്ചിരുന്നതായും ആരോപണമുണ്ട്. ഇതോടെയാണ് പോലീസും ജയിൽ വകുപ്പ് അധികൃതരും അസംഭവം വിവാദമായതോടെ അലോട്ടിയെ സബ്-ജയിലിലെ സെല്ലിലേക്ക് മാറ്റിയിരുന്നു.
ഫോൺ ഉപയോഗം ശ്രദ്ധയിൽപെട്ടതോടെ പോലീസും ജയിൽ വകുപ്പ് ഉന്നത് ഉദ്യോഗസ്ഥരും പാലാ സബ്ജയിലിലും ആശുപത്രിയിലെ അലോട്ടിയുടെ മുറിയിലും റെയ്ഡ് നടത്തി. ജയിലിൽ നിന്ന് ഒരു സിം കാർഡും ഫോംണും കണ്ടെടുത്തതായി പോലീസ് പറയുന്നു. പ്രതിയെ ഇന്ന് പാലായിൽ നിന്നും കോട്ടയം സബ് ജയിലിലേക്ക് മാറ്റുമെന്ന് ജയിൽ അധികൃതർ അറിയിച്ചു. ലോക്ഡൗൺ കാലത്ത് ലോറികളിലൂടെ കഞ്ചാവ് എത്തിച്ചത് ഇയാൾക്കു വേണ്ടിയായിരുന്നു എന്നാണ് വിവരം.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.