കോട്ടയം: പൊതു സമൂഹത്തിന് ഒരു മാതൃകയും വഴികാട്ടിയും ആണ് മാർ ജേക്കബ് മുരിക്കനെന്ന് മന്ത്രി പി തിലോത്തമൻ പറഞ്ഞു. അവയവദാനത്തിന് ശേഷവും തുടർച്ചയായി രക്തം ദാനം ചെയ്യുന്ന മാർ ജേക്കബ് മുരിക്കൻ ലോകത്തിലെ തന്നെ ഏക വ്യക്തിയായിരിക്കാമെന്നും മന്ത്രി പറഞ്ഞു.
ലോകരക്തദായകദിനാചരണത്തിൻ്റെ ഭാഗമായി കേരളാ സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, ജില്ലാ ആരോഗ്യ വകുപ്പ്, നാഷണൽ ഹെൽത്ത് മിഷൻ, എന്നിവയുടെ ആഭിമുഖ്യത്തിൽ അവയവദാനത്തിനുശേഷവും രക്തദാനം തുടരുന്ന പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കനെ ആദരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലാ ബി എഡ് കോളേജ് ഓഡിറ്റോറിയത്തിൽ മാണി സി കാപ്പൻ എം എൽ എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിലാണ് ആദരിച്ചത്. ജോസ് കെ മാണി എം പി മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ജേക്കബ് വർഗീസ്, ജില്ലാ മാസ് മീഡിയാ ഓഫീസർ ഡോമി ജോൺ, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, ഡോ.സി.ബീനാമ്മ മാത്യു ,സി കെ ശശിധരൻ എന്നിവർ പ്രസംഗിച്ചു.
ഡോ പി ഡി ജോർജ് , കെ ആർ ബാബു, പ്രെഫ.സുനിൽ തോമസ്, സാബു അബ്രാഹം, സജി വട്ടക്കാനാൽ, ബൈജു കൊല്ലംപറമ്പിൽ, ജയ്സൺ പ്ലാക്കണ്ണി, റഫീക് അമ്പഴത്തിനാൽ, ബിനോയി തോമസ്, അഡ്വ.സണ്ണി ഡേവിഡ്, ബാബു കെ ജോർജ്, തോമസ് വി റ്റി എന്നിവർ നേതൃത്വം നല്കി.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.