പാലാ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ദുരുപയോഗിച്ചുവെന്ന പരാതിയുമായി ബന്ധപ്പെട്ടു പോലീസ് അന്വേഷണം. ചൈൽഡ് ലൈൻ പോലീസിനു നൽകിയ പരാതിയെത്തുടർന്നു പോലീസ് ഇന്ന് പെൺകുട്ടിയുടെ വീട്ടിലെത്തി. കുട്ടിയുടെ മൊഴി രേഖപ്പെടുത്താനാണ് പോലീസ് എത്തിയതെന്നാണ് അറിയുന്നത്.
ചൈൽഡ് ലൈൻ പ്രവർത്തകർ വിവരം ആരായാൻ പെൺകുട്ടിയുടെ വീട്ടിൽ എത്തിയ വിവരം കഴിഞ്ഞ ദിവസം 'പാലാ ടൈംസ്' റിപ്പോർട്ടു ചെയ്തിരുന്നു.
മുത്തോലി പഞ്ചായത്തിലെ ഒരു യുവാവിനെതിരെയാണ് ചൈൽഡ് ലൈനിൽ പരാതി ലഭിച്ചത്. പരാതി ലഭിച്ച അന്നു തന്നെ ചൈൽഡ് ലൈൻ പ്രവർത്തകർ അന്വേഷണം നടത്തി. ചൈൽഡ് ലൈൻ പ്രവർത്തകർ എത്തിയപ്പോൾ പെൺകുട്ടി വീട്ടിൽ ഉണ്ടായിരുന്നില്ല. ഇതേത്തുടർന്നു മടങ്ങിയ ചൈൽഡ് ലൈൻ പ്രവർത്തകർ പരാതി ചൈൽഡ് വെൽഫയർ കമ്മിറ്റിക്കു പരാതി കൈമാറുമെന്ന് സ്ഥിരീകരിച്ചിരുന്നു. കുട്ടിയുടെ പ്രായം സംബന്ധിച്ചു സംശയമുള്ളതിനാലാണ് പരാതി കമ്മിറ്റിക്കു പരാതി കൈമാറുന്നതെന്നും വ്യക്തമാക്കിയിരുന്നു.
സംഭവം സംബന്ധിച്ചു ആക്ഷേപം നാട്ടിൽ ഏതാനും ആഴ്ചകളായി നിലനിന്നിരുന്നു. പെൺകുട്ടിയുടെ വീടിനടുത്തുള്ള യുവാവ് അയൽപക്ക സൗഹൃദം മുതലാക്കി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നായിരുന്നു നാട്ടുകാരുടെ പരാതി.
പോലീസിനു ലഭിക്കുന്ന മൊഴിയുടെ കൂടി അടിസ്ഥാനത്തിലാവും തുടർ നടപടികൾ ഉണ്ടാവുകയെന്നും അറിയുന്നു.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.