കഴിഞ്ഞ ദിവസം റിയാദിൽ നിന്നും നെടുമ്പാശ്ശേരിയിൽ എത്തിയപ്പോൾ നടത്തിയ റാപ്പിഡ് ടെസ്റ്റിൽ ഫലം പോസിറ്റീവായതിനെത്തുടർന്നു എറണാകുളത്തെ ഹോട്ടലിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. തുടർന്നു നടത്തിയ ശ്രവ പരിശോധനയുടെ ഫലം പോസിറ്റീവായി. കുറച്ചു മുമ്പാണ് പരിശോധനാഫലം പുറത്തുവന്നത്. ഇതേത്തുടർന്ന് ഇദ്ദേഹത്തെ കോട്ടയത്ത് മുട്ടമ്പലത്തുള്ള കോവിഡ് ചികിത്സാ കേന്ദ്രത്തിലേയ്ക്കു മാറ്റും.
അസുഖം സ്ഥിരീകരിച്ചെങ്കിലും അസ്വസ്തകൾ ഒന്നും തന്നെ നിലവിൽ ഇല്ലെന്നു കൊച്ചിടപ്പാടി സ്വദേശി 'പാലാ ടൈംസി'നോട് പറഞ്ഞു.
കഴിഞ്ഞ നാലു മാസമായി ജോലി ഇല്ലാത്തതിനാൽ സൗദിയിൽ ശമ്പളമൊന്നും ലഭിച്ചിട്ടില്ലെന്നു അദ്ദേഹം വ്യക്തമാക്കി. നാലു മാസത്തെ ചെലവുകൾ നടത്തുകയും 600 കിലോമീറ്റർ ടാക്സിയിൽ റിയാദിൽ എയർപോർട്ടിൽ എത്തുകയും ചെയ്തപ്പോൾ കൈയ്യിൽ ഉണ്ടായിരുന്ന പണം തീർന്ന നിലയിലാണ് കേരളത്തിൽ എത്തിയത്. എയർപോർട്ടിൽ നിന്നും റാപ്പിഡ് ടെസ്റ്റ് സ്ഥലം പോസിറ്റീവായപ്പോൾ ഹോട്ടലിലേക്ക് മാറ്റി. അവിടെ ചെന്നപ്പോഴാണ് റൂം വാടക നൽകണമെന്ന് അറിയുന്നത്. ഭക്ഷണത്തിൻ്റെ ഉൾപ്പെടെ തുക നൽകേണ്ടി വന്നു. രണ്ടു ദിവസത്തിനുള്ളിൽ ശ്രവ പരിശോധന നടത്തുമെന്ന് പറഞ്ഞിട്ടും നടന്നില്ല. പരാതി ഉന്നയിച്ചപ്പോഴാണ് ടെസ്റ്റ് നടത്തിയത്.
സാമ്പത്തികമായി തകർന്ന അവസ്ഥയിൽ നാട്ടിലെത്തിയ തന്നോട് അധികൃതർ കരുണ കാട്ടിയില്ലെന്ന സങ്കടവും അദ്ദേഹം പങ്കുവച്ചു. സർക്കാർ ക്വാറൈൻറയിൻ കേന്ദ്രത്തിൽ പോകാനും തയ്യാറായിരുന്നു.


0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.