Subscribe Us



മൂന്നാനിയിൽ മരണമടഞ്ഞ മനയാനിയ്ക്കൽ ബാബുവിൻ്റെ ശ്രവപരിശോധനാ ഫലം നെഗറ്റീവ്

പാലാ: ഇന്നലെ മരണമടഞ്ഞ മൂന്നാനി മനയാനിയ്ക്കൽ എം കെ ബാബു (52) വിൻ്റെ ശ്രവ പരിശോധനാഫലം നെഗറ്റീവെന്ന് റിപ്പോർട്ടു ലഭിച്ചതായി കോട്ടയം മെഡിക്കൽ കോളജിലെ മൈക്രോബയോളജി ലാബിൽ നിന്നും അറിയിച്ചതായി പാലാ ജനറൽ ആശുപത്രിയിലെ ഡോ അപ്പു എബ്രാഹം പറഞ്ഞു.

ഇതേത്തുടർന്ന് ബാബുവിൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റും. ഉച്ചകഴിഞ്ഞ് 3 മണിക്ക് മൂന്നാനി സെൻ്റ് പീറ്റേഴ്സ് പള്ളിയിൽ സംസ്കാരം നടത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് ബന്ധുക്കൾ അറിയിച്ചു.

Post a Comment

0 Comments