Subscribe Us



കിഴക്കൻ മേഖലയിൽ ഇന്ന് രാത്രി അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം; വിവരം ജനങ്ങളെ സമൂഹ്യ മാധമങ്ങളിലൂടെ അറിയിച്ചു ഷോൺ ജോർജ്



അഡ്വ ഷോൺ ജോർജിൻ്റെ വാട്ട്സ് ആപ്പ് സന്ദേശം
താഴെ



പാലാ: ഇന്നു രാത്രി(29/07/2020) കിഴക്കൻ മലയോര മേഖലയിൽ അതീവ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിൽ നിന്നും അറിയിപ്പ് ലഭിച്ചതായി അഡ്വ. ഷോൺ ജോർജ് പൊതുതാത്‌പര്യാർത്ഥം സന്ദേശമയച്ചു.

ഇടുക്കി ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയോട് ചേർന്നു കിടക്കുന്ന കൂട്ടിക്കൽ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, തലനാട്, മേലുകാവ്, മൂന്നിലവ് ഉൾപ്പെടെയുള്ള മേഖലകളിൽ മഴ തുടരുകയാണെങ്കിൽ ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കു സാധ്യതയുണ്ടെന്നു ഷോൺ ചൂണ്ടിക്കാട്ടുന്നു. മഴയുടെ തീവ്രതയ്ക്കനുസരിച്ചു മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയരുകയും കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശത്തുള്ളവർ വെള്ളപ്പൊക്ക ഭീഷണി നേരിടുമെന്നും ഷോൺ ജോർജ് പറയുന്നു.


കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കത്തെക്കുറിച്ചു യഥാസമയങ്ങളിൽ ഷോൺ വിവരങ്ങൾ വിവിധ മേഖലകളിൽ അറിയിച്ചിരുന്നു. ഇതേത്തുടർന്നു ആളുകൾക്കു സുരക്ഷാ സ്ഥാനങ്ങളിലേയ്ക്ക്  മാറാനും സാധനങ്ങൾ സുരക്ഷാ സ്ഥാനങ്ങളിലേയ്ക്ക് മാറ്റാനും സാധിച്ചിരുന്നു.






Post a Comment

0 Comments