Subscribe Us



എം എം ജേക്കബ്ബ് പുതുതലമുറയ്ക്ക് വെളിച്ചം പകരുന്ന മഹനീയ മാതൃക: സി റ്റി രാജൻ

രാമപുരം: പൊതു രംഗത്തും സേവന രംഗത്തും പ്രവർത്തിക്കുന്ന പുതുതലമുറയ്ക്ക് വെളിച്ചം പകരുന്ന മഹനീയ മാതൃകയാണ് എം എം ജേക്കബെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സി റ്റി രാജൻ പറഞ്ഞു. ഗവര്‍ണ്ണര്‍, കേന്ദ്രമന്ത്രി തുടങ്ങി ഒട്ടനവധി ഉന്നത സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുള്ള അദേഹം എന്നും ഉന്നതമായ മൂല്യങ്ങള്‍ ഉയർത്തിപ്പിടിച്ച മഹത് വ്യക്തിയാണെന്നും സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായ എം എം ജേക്കബ്ബ് ജനഹൃദയങ്ങളിൽ എന്നും ജീവിക്കുമെന്നും അദേഹം പറഞ്ഞു. ഐ എൻ ടി യു സി ടാക്സി ഡ്രൈവേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ എം എം ജേക്കബ്ബിന്റെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് രാമപുരത്ത് അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു സി റ്റി രാജൻ. 

തുടർന്ന് എം എം ജേക്കബ്ബിന്റെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചനയും നടത്തി. 

യോഗത്തില്‍ സുനിഷ് കാഞ്ഞിരം അധ്യക്ഷത വഹിച്ചു. അജീഷ്കളം, സാബു മേലേട്ടുകുന്നേൽ, ലിജോ ഇരുമ്പുകുഴി, രാജേഷ് കൊട്ടിച്ചേരി, ദിനേശ് തേക്കുംമലകുന്നേൽ, വേണു തുമ്പയിൽ, സാമ്പു പൂവത്തിനാകുന്നേൽ സുകുമാരൻ എരുമറത്തല, ജിമ്മി കാഞ്ഞിരപറമ്പിൽ എന്നിവർ പ്രസംഗിച്ചു.


Post a Comment

0 Comments