Subscribe Us



ഓൺലൈൻ വിദ്യാഭ്യാസ പ്രക്രിയ: അധ്യാപകരും മാതാപിതാക്കളും ജാഗ്രത പുലർത്തണമെന്ന് മുൻ വിദ്യാഭ്യാസമന്ത്രി പി ജെ ജോസഫ്


പാലാ: കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്കായി ആരംഭിച്ചിരിക്കുന്ന ഓൺലൈൻ വിദ്യാഭ്യാസ പ്രക്രിയയിൽ അധ്യാപകരും മാതാപിതാക്കളും ഏറെ ജാഗ്രത പുലർത്തണമെന്ന് മുൻ വിദ്യാഭ്യാസമന്ത്രിയും കേരളാ കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി ജെ ജോസഫ്. 

കൊഴുവനാൽ പഞ്ചായത്തിൽ മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടക്കലിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് മിനി കമ്പ്യൂട്ടർ നൽകുന്ന വിദ്യാ കിരൺ പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി ജെ ജോസഫ്.

കമ്പ്യൂട്ടറും മൊബൈൽ ഫോണും കുട്ടികൾ ഉപയോഗിക്കുമ്പോൾ അവരുടെ സ്വഭാവ രൂപീകരണത്തെ ദോഷകരമായി ബാധിക്കുന്ന ചൂതാട്ടം ഉൾപ്പെടെയുള്ള വിവിധ തരം കളികളെ സംബന്ധിച്ച് മാതാപിതാക്കക്ക് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകണം. ഓൺലൈൻ ക്ലാസുകൾ അധ്യാപകരുടെ മേൽനോട്ടത്തിലുള്ള പരിശീലനത്തിന് പകരമാവില്ലെന്നും വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ മാറ്റം അനിവാര്യമാണെന്നും പി.ജെ ജോസഫ് പറഞ്ഞു. ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്കായി 30 മിനി കമ്പ്യൂട്ടറുകൾ സൗജന്യമായി നൽകിയ ജോബി വെട്ടിക്കൊമ്പിലിനെ പി.ജെ.ജോസഫ് അഭിനന്ദിച്ചു. 

ജോസ് മോൻ മുണ്ടക്കൽ അദ്ധ്യക്ഷത വഹിച്ചു. അസ്വ. മോൻസ് ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ,ജോർജ് പുളിങ്കാട്, സന്തോഷ് കാവുകാട്ട്, അഡ്വ. എബ്രാഹം തോമസ്, എ.സി. ബേബിച്ചൻ, മത്തച്ചൻ പുതിയിടത്തു ചാലിൽ, ജോസ് പാറേക്കാട്ട്, മാർട്ടിൻ കോലടി,ലിജോ ആനിത്തോട്ടം, അസ്വ. ജയ്സൺ ജോസഫ്, അഡ്വ. ജോസഫ് കണ്ടം, ജോർജ് നരിമറ്റം, തങ്കച്ചൻ മണ്ണൂശേരി, സാബു ഒഴുങ്ങാലിൽ,സിബി തോലാനിക്കൽ, സിജി വാടാത്തുരുത്തേൽ, തോമസ് മേക്കാട്ടുകുന്നേൽ, എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments