Subscribe Us



പാലാ രൂപത കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പാലാ സമരിറ്റൻ ഫോഴ്സ് രൂപീകരിക്കുന്നു


പാലാ: കോവിഡ് 19 മഹാമാരി  കൂടുതൽ വ്യാപിക്കുന്ന സാഹചര്യത്തിൽ പാലാ രൂപത കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പാലാ സമരിറ്റൻ ഫോഴ്സ് രൂപീകരിക്കുന്നു.

കോട്ടയം ,ഇടുക്കി , എറണാകുളം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന  പാലാ രൂപതയിലെ പ്രദേശങ്ങളിലും ക്രിസ്തീയ പ്രേഷിത  ചൈതന്യത്തിൽ കോവിഡ് വോളണ്ടിയേഴ്സ്  ഗവൺമെന്റിന്റെ നിർദ്ദേശങ്ങളനുസരിച്ച്   ആരോഗ്യ പ്രവർത്തകരും  പോലീസ് അധികാരികളുമായി ചേർന്നാണ് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നത്.
 
അതാതു പ്രദേശത്തെ വിവിധ കോവിഡ്  അനുബന്ധ ആവശ്യങ്ങൾ നിർവഹിക്കാൻ  വേണ്ടി  ഓരോ 100 വീടിനും  30 വയസ്സിന് മുതൽ 50 വയസ്സുവരെയുള്ള രണ്ടു പേർ, 30 വയസ്സിന് താഴെ 20 വയസ്സുവരെയുള്ള  രണ്ടു യുവാക്കന്മാർ എന്ന മാനദണ്ഡമാണ് ഓരോ ഇടവകയിലും സ്വീകരിക്കുന്നത്. 

ക്വാറന്റൈനിൽ കഴിയുന്നവർക്കോ കണ്ടയിൻമെന്റ് സോണുകൾ പ്രഖ്യാപിക്കപ്പെടുമ്പോൾ  അവിടങ്ങളിലെ കുടുംബങ്ങൾക്കോ വേണ്ടി ആരോഗ്യ പ്രവർത്തകരോടും ഉത്തരവാദിത്വപ്പെട്ട ഗവൺമെന്റ് അധികൃതരോടും ചേർന്ന് ആവശ്യം വരുമ്പോൾ നിർദ്ദേശിക്കപ്പെടുന്നതനുസരിച്ച്  പ്രവർത്തിക്കുന്നതിനായി മതിയായ അറിവും ഒരുക്കവും  സന്നദ്ധതയും ഉള്ളവരായി തയ്യാറായിരിക്കുക  എന്നതാണ്  ഈ ടീമിന്റെ ലക്ഷ്യം.

കോവിഡ് രോഗം ബാധിച്ച് ആരെങ്കിലും മരിക്കാനിടയായാൽ ഉചിതമായ മൃത സംസ്കാര ശുശ്രൂഷ നൽകുന്നതിനുവേണ്ടി വൈദികർ ഉൾപ്പെടെയുള്ള സന്നദ്ധപ്രവർത്തകരുടെ ലിസ്റ്റ് പ്രത്യേകം തയ്യാറാക്കുന്നുണ്ട്. ഇവർക്ക് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക നിർദ്ദേശങ്ങളും ട്രെയിനിങ്ങും ഉണ്ടായിരിക്കുന്നതാണ്. താരതമ്യേന കൂടുതൽ സുരക്ഷിതമായ ഈ കാര്യത്തിനായി ഈ വോളണ്ടിയർ കൂട്ടായ്മ  ഓരോ ഫൊറോനയിലും  ഒന്നു വീതമെങ്കിലും രൂപതയിലാകമാനം രൂപീകരിക്കാനാണ്  ലക്ഷ്യമിടുന്നത്.
 രൂപതയിലെ വിവിധ സ്ഥാപനങ്ങൾ ക്വാറൈറ്റീൻ സൗകര്യങ്ങൾക്കായി വിട്ടുകൊടുത്തിരുന്നു. കൂടുതൽ സ്ഥാപനങ്ങൾ വിട്ടുകൊടുക്കാൻ അധികൃതർ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

രൂപതാ തലത്തിലുള്ള  പ്രവർത്തനങ്ങൾക്ക് വിശ്വാസ പരിശീലന കേന്ദ്രം,   എ കെ  സി  സി, കുടുംബ കൂട്ടായ്മ, പിതൃവേദി,  പാലാ സോഷ്യൽ വെൽഫയർ സൊസൈറ്റി, എസ് എം  വൈ എം - കെ സി വൈ എം തുടങ്ങിയ വിഭാഗങ്ങൾ നേതൃത്വം നൽകും. 


                                                ഫാ.  സിറിൽ തയ്യിൽ (ചീഫ് കോർഡിനേറ്റർ )

ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, വികാരി ജനറൽ ഫാ. ജോസഫ് തടത്തിൽ എന്നിവർ രക്ഷാധികാരികളായും  പ്രവർത്തനങ്ങളുടെ ചീഫ് കോർഡിനേറ്ററായി ഫാ.  സിറിൽ തയ്യിൽ ( യൂത്ത് ഡയറക്ടർ) , കോർഡിനേറ്റഴ്സായി ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ( എ. കെ. സി. സി. ഡയറക്ടർ ) , ഫാ. വിൻസെന്റ് മൂങ്ങാമാക്കൽ ( കുടുംബ കൂട്ടായ്മ കോർഡിനേറ്റർ), ഫാ. ജോസഫ്  കുറ്റിയാങ്കൽ ( പിതൃവേദി ഡയറക്ടർ), ഫാ. സെബാസ്റ്റ്യൻ പഴേപറമ്പിൽ ( വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടർ) എന്നിവരുമടങ്ങുന്ന ഉന്നതതല സമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്.

Post a Comment

0 Comments