കൊച്ചിടപ്പാടി: എട്ടാം വാർഡിൽപ്പെട്ട കൊച്ചിടപ്പാടിയിൽ രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചവർ വാർഡിലെ ആശാ പ്രവർത്തകയായ ബിജിമോൾ ബാബുവിനെ വിവരം അറിയിക്കുകയായിരുന്നു.
ക്യാപ്റ്റൻ വിക്രം റോഡിൻ്റെ അവസാന ഭാഗത്തു താമസിക്കുന്ന കോട്ടയം എം ആർ എഫിലെ ജീവനക്കാരനും ഈരാറ്റുപേട്ട പിഎച്ച്സിയിലെ ആരോഗ്യ പ്രവർത്തകയ്ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോട്ടയത്തും ഈരാറ്റുപേട്ടയിലും നടത്തിയ ടെസ്റ്റിലൂടെയാണ് ഇവർ കോവിഡ് പോസിറ്റീവായ വിവരം അറിഞ്ഞത്. ഇവരുടെ ടെസ്റ്റ് വിവരങ്ങൾ കോട്ടയം മെഡിക്കൽ കോളജ്, കാഞ്ഞിരപ്പള്ളി ഗവൺമെൻ്റാശുപത്രി എന്നിവിടങ്ങളിലേയ്ക്കാണ് പോകാൻ സാധ്യത. അതിനാൽ പാലാ ജനറൽ ആശുപത്രിയിൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.
എം ആർ എഫിലെ ജീവനക്കാരൻ മീനച്ചിൽ പഞ്ചായത്തിലെ ഇടമറ്റത്ത് നിർമ്മിക്കുന്ന വീട്ടിൽ നിന്നുമാണ് വിവരം ആശാ പ്രവർത്തകയെ അറിയിച്ചത്. ഇയാളെ കപ്പാടുള്ള കോവിഡ് ട്രീറ്റ്മെൻ്റ് സെൻ്ററിലേയ്ക്ക് മാറ്റി. പ്രൈമറി കോൺടാക്ടിലുള്ള ഭാര്യ, മക്കൾ എന്നിവരോട് നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
വാർഡിൽ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂന്നാനി സെൻ്റ് പീറ്റേഴ്സ് പള്ളിയിൽ നാളെ മുതൽ തിരുകർമ്മങ്ങൾ ഉണ്ടായിരിക്കുന്നതല്ലെന്ന് വികാരി അറിയിച്ചു.
വാർഡിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൻ്റെ ഭാഗമായി നഗരസഭയിലെ പദ്ധതികളുടെ പൂരിപ്പിച്ച അപേക്ഷയുമായി എത്തേണ്ടതില്ലെന്നു വാർഡ് കൗൺസിലർ ടോണി തോട്ടം അറിയിച്ചു. പിന്നീട് നിർദ്ദേശിക്കുമ്പോൾ കൗൺസിലറെ ഏൽപ്പിച്ചാൽ മതിയെന്നും അറിയിപ്പിൽ പറയുന്നു.
കേരളത്തിൽ ഇന്ന് 2476 പേർക്ക് കോവിഡ്. ഇതിൽ 137 പേർ കോട്ടയത്തുള്ളവരാണ്.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.