പാലാ: കത്തോലിക്കാ സഭയ്ക്ക് കാരുണ്യത്തിൻ്റെ മുഖമാണുള്ളതെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. അരുണാപുരത്തെ അൽഫോൻസ്യൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ കോവിഡ് ഫസ്റ്റ് ലൈൻ സെൻ്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രൂപതയുടെ സ്ഥാപനങ്ങൾ കോവിഡ് ആവശ്യങ്ങൾക്കായി വിട്ടുകൊടുക്കുമെന്ന രൂപതാ നേതൃത്വത്തിൻ്റെ പ്രഖ്യാപനം സമൂഹത്തോടുള്ള കരുതലാണെന്നും എം എൽ എ ചൂണ്ടിക്കാട്ടി. ഈ കരുതൽ മാതൃകയാണെന്നും മാണി സി കാപ്പൻ പറഞ്ഞു.
ജോസ് കെ മാണി എം പി, മുനിസിപ്പൽ ചെയർപേഴ്സൺ മേരി ഡൊമിനിക്, കുര്യാക്കോസ് പടവൻ, ഫാ സെബാസ്റ്റ്യൻ എട്ടുപറയിൽ, ബിനു പുളിയ്ക്കയ്ക്കണ്ടം, ടോബിൻ കെ അലക്സ്, ഡോ അൻജു സി മാത്യു, പ്രൊഫ സതീഷ് ചൊള്ളാനി തുടങ്ങിയവർ പ്രസംഗിച്ചു.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.