Subscribe Us



കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററായ അരുണാപുരം അൽഫോൻസിയൻ പാസ്റ്ററൽ സെൻ്ററിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരോട് അയിത്തമെന്ന് പരാതി; നടപടിയുമായി മാണി സി കാപ്പൻ

പാലാ: കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററായ  അൽഫോൻസിയൻ പാസ്റ്ററൽ സെൻ്ററിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരോട് അയിത്തമെന്ന് പരാതി.

റവന്യൂ- പോലീസ് - ഫയർഫോഴ്സ് - ആരോഗ്യ വിഭാഗങ്ങളിലെ ജീവനക്കാർക്കോ ഇവരുടെ കുടുംബാംഗങ്ങൾക്കോ രോഗം ബാധിച്ചാൽ അവരെ ചികിത്സിക്കാനാണ് ഈ സെൻ്റർ ഉപയോഗിക്കുക എന്ന് അധികാരികളുടെ അറിയിപ്പിൽ പറയുന്നു.

എന്നാൽ ഈ സ്ഥലം ശുചിയാക്കി ചികിത്സാ കേന്ദ്രത്തിനായി ഒരുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യന്ന തദ്ദേശസ്വയംഭരണ സ്ഥാപന ജീവനക്കാരെ രണ്ടാം തരം പൗരന്മാരായി കാണുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇവർക്കും  ഇവിടെ ചികിത്സ നൽകണമെന്ന് ആവശ്യമുയർന്നു കഴിഞ്ഞു.

ഓഫീസിലിരുന്ന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന റവന്യൂ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമൊക്കെ അൽഫോൻസിയൻ സെൻ്ററിൽ ചികിത്സാ സൗകര്യം ഏർപ്പെടുത്തിയപ്പോൾ ഈ സ്ഥലം ചികിത്സാ കേന്ദ്രത്തിനായി ഒരുക്കുകയും ഇത്തരം കേന്ദ്രങ്ങളിൽ ഭക്ഷണം വിതരണം ചെയ്യുകയും ചെയ്യുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഇവിടെ ചികിത്സയില്ല എന്നത് ന്യായീകരിക്കാനാവില്ല. പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായും മാണി സി കാപ്പൻ എം എൽ എ അറിയിച്ചു.


Post a Comment

0 Comments