പാലാ: ബാങ്കിൽ പോകുന്ന സേവിംഗ് അക്കൗണ്ട് ഉടമകൾക്ക് ഇന്നുമുതൽ നിയന്ത്രണം ഏർപ്പെടുത്തി.ഇന്നു മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വന്നു.
0, 1, 2, 3 അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ട് ഉടമകൾ രാവിലെ പത്തിനും പന്ത്രണ്ടിനും ഇടയിലാണ് ബാങ്കിൽ എത്തേണ്ടത്. 4, 5, 6, 7 അക്കങ്ങളിൽ അക്കൗണ്ട് നമ്പർ അവസാനിക്കുന്നവർ പന്ത്രണ്ടിനും രണ്ടിനും ഇടയിലും 8, 9 അക്കങ്ങളിൽ അക്കൗണ്ട് നമ്പർ അവസാനിക്കുന്നവർ രണ്ടരയ്ക്കും നാലിനും ഇടയിലും ബാങ്കിൽ എത്തണം.
കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണം. മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ നിയന്ത്രണം തുടരും.


0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.