Subscribe Us



കെ എം ചുമ്മാറിനെ ചരിത്രാന്വേഷണത്തിനായി ഈ എം എസ്സും എ കെ ജി സെന്ററും ആശ്രയിച്ചിരുന്നു : പി ടി തോമസ് എം എൽ എ

ചൂണ്ടച്ചേരി : വ്യക്തി വിരോധമില്ലാതെ കമ്മ്യൂണിസ്റ് പാർട്ടിയുടെ നയസമീപനങ്ങളെ നിഷ്ടൂരമായി വിമര്ശിച്ചിരുന്ന കെ എം ചുമ്മാറിനെ ചരിത്രാന്വേഷണത്തിനായി ഈ എം എസ്സും എ കെ ജി സെന്ററും ആശ്രയിച്ചിരുന്നതായി പി ടി തോമസ് എം എൽ എ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ പഴയ ഗ്രന്ഥാലയങ്ങളും പത്രങ്ങളിലും ഒരു ജീവിത കാലം തിരഞ്ഞു ചരിത്ര രേഖകൾ സ്വായത്തമാക്കി രചനകൾ നടത്തിയ ചുമ്മാർ കോൺഗ്രസിന്റെ അനശ്വരസമ്പത്താണെന്ന് അദ്ദേഹം പറഞ്ഞു.   


ആർ വി തോമസ് ട്രസ്റ് രണ്ടു പുസ്തകങ്ങളായി പ്രസിദ്ധീകരിച്ച തിരു വിതാംകൂർ സ്വാതന്ത്ര്യസമരചരിത്രം എന്ന രചനയുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു എം എൽ എ. 

സിറിയക് തോമസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പുസ്തകം ടോമി കല്ലാനി ഏറ്റുവാങ്ങി. ആർ വി ജോസ് പുസ്തക പരിചയം നടത്തി. ജോസ് പ്ലാക്കൂട്ടം, പ്രകാശ് വടക്കൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments