പാലാ: പാക്കിസ്ഥാനിൽ മരിയ ഷബാസ് എന്ന ക്രിസ്ത്യൻ ബാലികയ്ക്ക് നേരിടേണ്ടി വന്ന ദാരുണമായ അനുഭവത്തിൽ പാലാ രൂപതയിലെ യുവജന പ്രസ്ഥാനം ഖേദം പ്രകടിപ്പിച്ചു. വെറും 14 വയസ്സുള്ള മരിയ എന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതം മാറ്റം നടത്തി വിവാഹം ചെയ്തതും അതിനെ അനുകൂലിച്ചു കൊണ്ടുള്ള കോടതി വിധികൾ വന്നതും സർവ്വ നീതിയും ലംഘിക്കുന്നതും മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്നതുമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രായപൂർത്തിയാകാത്ത ബാലികാ ബാലന്മാരും വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത ന്യൂനപക്ഷങ്ങളും സ്ത്രീജനങ്ങളും അഭിമുഖീകരിക്കുന്ന യാതനകളെ തുറന്ന് കാട്ടുന്ന ഈ സംഭവത്തെ മുൻനിർത്തിക്കൊണ്ട് അനീതിക്കെതിരെ അന്താരാഷ്ട്ര തലത്തിൽ ഇടപെടലുകൾ ഉണ്ടാകാനുള്ള ശ്രദ്ധ ക്ഷണിക്കലിനായി എസ് എം വൈ എം പാലാ രൂപതയുടെ നേതൃത്വത്തിലുള്ള ഇന്റർനാഷണൽ കാമ്പയിൻ ജസ്റ്റിസ് ഫോർ എം ക്യൂബ് എന്ന പേരിൽ പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.