പാലാ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പാലാ രൂപതയിൽ രൂപീകൃതമായ പാലാ സമരിറ്റൻസ് എന്ന പേരിലുള്ള സ്പെഷ്യൽ ടാസ്ക് ഫോഴ്സിസിൻ്റെ നേതൃത്വത്തിൽ മരിച്ചശേഷം കോവിഡ് രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ മൃതശരീരം പൂർണ്ണ ബഹുമതികളോടെ സംസ്കരിച്ചു.
കോവിഡ് രോഗബാധിച്ചു മരിക്കുന്നവരുടെ മൃത സംസ്കാരത്തിനായി സർക്കാർ പുറപ്പെടുവിച്ച പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചുകൊണ്ട് 12 അടി താഴ്ചയിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ പൂർണ്ണമായും മതപരമായ ചടങ്ങുകളോടെയാണ് മൃതദേഹം സംസ്കരിച്ചത്.
സംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കാവുന്ന വ്യക്തി കളുടെ എണ്ണം, സാമൂഹിക അകലം, പി പി ഇ കിറ്റ് ശാസ്ത്രീയമായി ധരിച്ചുള്ള വോളണ്ടിയേഴ്സിന്റെ നേതൃത്വത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ. കോതനല്ലൂർ, കുറവിലങ്ങാട് ഫൊറോനകളിലെ അല്മായരും വൈദികരുമടങ്ങുന്ന രണ്ട് ടീമുകളിലെ വ്യക്തികളാണ് മൃതസംസ്കാര ശുശ്രൂഷകൾ നടത്തിയത്.
ഫാ. ജോസഫ് മഠത്തിക്കുന്നേൽ, ഫാ. മാത്യു എണ്ണക്കാപ്പിള്ളിൽ, ഫാ. ജോസഫ് കുറുമുട്ടം, ഫാ. ജോസഫ് താന്നിക്കാപ്പാറ, ഫാ. തോമസ് സിറിൽ തയ്യിൽ, ടോമി ചാത്തംകുന്നേൽ, ബിജു കണ്ണംതറപ്പേൽ എന്നിവർ നേതൃത്വം നൽകി.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.