പാലാ: ഇന്നലെ രാത്രിയിലും ഇന്നു പുലർച്ചെയും ഇപ്പോഴും തുടരുന്ന കനത്ത മഴയെയും ഉരുൾപൊട്ടലിനെയും തുടർന്നു വിവിധയിടങ്ങളിൽ വെള്ളപ്പൊക്കം. പനയ്ക്കപ്പാലം, അമ്പാറ, മൂന്നാനി, കൊട്ടാരമറ്റം മേഖലകളിലെല്ലാം റോഡിൽ വെള്ളം കയറി. ഇതോടെ ഈ റൂട്ടുകളിലെ ഗതാഗതം ദുഷ്ക്കരമായി. വലിയ തോതിൽ മീനച്ചിലാറ്റിലൂടെ വെള്ളം ഒഴുകി വരുന്നതിനാൽ പാലാ നഗരം വെള്ളപ്പൊക്ക ഭീഷണിയിലാണ്. പാലാ ബൈപാസിൽ വൈക്കം റൂട്ടിനു സമീപം ലിങ്ക് റോഡിലേയ്ക്ക് മണ്ണിടിഞ്ഞു വീണ് ഗതാഗതം സ്തംഭിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.