Subscribe Us



കൊച്ചിടപ്പാടിയിൽ വെള്ളത്താൽ ചുറ്റപ്പെട്ട വീടിനു മുകളിൽ കുടുങ്ങി മധുവും കുടുംബവും; രക്ഷാദൗത്യവുമായി അധികൃതർ

പാലാ: വെള്ളപ്പൊക്കത്തിൽ കുടുങ്ങി വീടിനു മുകളിൽ ഒരു കുടുംബം. പാലാ കൊച്ചിടപ്പാടി എട്ടാം വാർഡിൽ അള്ളുങ്കൽ വീട്ടിൽ മധുവും കുടുംബവുമാണ് വീടിനു ചുറ്റും വെള്ളത്തിൽ അകപ്പെട്ടു വീടിനു മുകളിൽ കഴിയുന്നത്.

മീനച്ചിലാറിനോട് ചേർന്നാണ് മധുവിൻ്റെ വീട്. ആറ്റിൽ ജലനിരപ്പുയർന്നതോടെ മധുവും ഭാര്യ ലാലി, മകൾ മാതു എന്നിവർ മുകളിലെ നിലയിലേയ്ക്ക് മാറി. എന്നാൽ രണ്ടാം നിലയിലേയ്ക്കും വെള്ളം എത്തിയതാടെ മധുവും കുടുംബവും സഹായം തേടുകയായിരുന്നു. വിവരമറിഞ്ഞ മാണി സി കാപ്പൻ എം എൽ എ അടിയന്തിര നടപടി സ്വീകരിക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകി. ഇതേത്തുടർന്ന് ളാലം വില്ലേജ് ഓഫീസർ സംഭവസ്ഥലത്തേയ്ക്ക്  തിരിച്ചു. ഫയർഫോഴ്സ്  എത്തി രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകും.

Post a Comment

0 Comments