പാലാ: സുരക്ഷ മുൻനിർത്തി ചിലയിടങ്ങളിൽ വൈദ്യുതി വിതരണം കെ എസ് ഇ ബി നിർത്തി വച്ചു. വെള്ളപ്പൊക്കത്തെത്തുടർന്നു പലയിടത്തും ട്രാൻസ്‌ഫോർമറുകൾ വെള്ളത്തിനടിയിലാണ്. ഇതിനാലാണ് വൈദ്യുതി വിതരണം നിർത്തിവച്ചിട്ടുള്ളത്. അപകട സാധ്യത ഇല്ലാത്ത സ്ഥലങ്ങളിൽ പരിശോധനകൾക്കുശേഷം വൈദ്യുതി വിതരണം പുന: സ്ഥാപിക്കും. വെള്ളം കയറിയ ട്രാൻസ്ഫോമറുകൾ വെള്ളമിറങ്ങിയശേഷം പരിശോധിച്ചു ചാർജു ചെയ്യും.
പ്രകൃതിക്ഷോഭവും വെള്ളപ്പൊക്കവും മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന വൈദ്യുതി സംബന്ധമായ പരാതികൾ സ്വീകരിക്കുന്നതിലേക്കായി കെ എസ് ഇ ബി ലിമിറ്റഡിൻ്റെ പാലാ സർക്കിളിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഫോൺ: 9446008302, 9496008229.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.