Subscribe Us



മൂന്നാനിയിൽ 2 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

മൂന്നാനി: മൂന്നാനി പള്ളിക്ക് സമീപം താമസിക്കുന്ന ആരോഗ്യ പ്രവർത്തകയുടെ പിതാവിനും ഭർത്താവിനും കോവിഡ് സ്ഥിരീകരിച്ചു. ഇവരെ ചൂണ്ടച്ചേരിയിലുള്ള കോവിഡ് ട്രീറ്റ്മെൻ്റ് സെൻ്ററിലേക്ക് മാറ്റും.  ആരോഗ്യ പ്രവർത്തകയ്ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കൊച്ചിടപ്പാടി ക്യാപ്റ്റൻ വിക്രം റോഡിൽ താമസിച്ചിക്കുന്ന ഒരാൾക്ക് നേരത്തെ കോവിഡ് കണ്ടെത്തിയിരുന്നു. ഇയാൾ ഇപ്പോൾ ചികിത്സയിലാണ്.

ഇയാളുടെ അയൽവാസികളുടെ ശ്രവ പരിശോധനാ ഫലം രാവിലെ പുറത്തു വന്നിരുന്നു. ഇതെല്ലാം നെഗറ്റീവാണ്.

കൊച്ചിടപ്പാടി, മൂന്നാനി ഭാഗങ്ങൾ പാലാ നഗരസഭയിലെ എട്ടാം വാർഡിൽ ഉൾപ്പെട്ട സ്ഥലമാണ്. വാർഡ് കൗൺസിലർ ടോണി തോട്ടം, ആശാ പ്രവർത്തക ബിജിമോൾ ബാബു എന്നിവരുടെ നേതൃത്വത്തിൽ ശക്തമായ പ്രവർത്തനമാണ് കോവിഡിനെതിരെ നടപ്പാക്കി വരുന്നത്.

Post a Comment

0 Comments