കൊഴുവനാൽ: ഭാരതത്തിൻ്റെ പാരമ്പര്യ ചികിത്സാ സമ്പ്രദായമായ ആയുർവേദത്തിന് പ്രസക്തി വർദ്ധിച്ചിരിക്കുകയാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കൊഴുവനാൽ പഞ്ചായത്തിലെ തോടനാൽ ലോകബാങ്ക് ഫണ്ട് ഉപയോഗിച്ചു നിർമ്മാണം പൂർത്തിയാക്കിയ ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറിയുടെ പുതിയ ബിൽഡിംഗ്സിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് പ്രസിഡൻ്റ് തോമസ് ജോർജ് അധ്യക്ഷത വഹിച്ചു. ബാബു എറയണ്ണൂർ, ബിനിമോൾ ചാക്കോ, ഷാജി കരുണാകരൻ നായർ, സ്മിതാ വിനോദ്, ജോസ്മോൻ മുണ്ടയ്ക്കൽ, മിനി ബാബു, ഗീതാ രവി, മഞ്ചു ദിലീപ്, വി ആർ ലാലു, ലില്ലി ജോസഫ്, ജെസി ജോർജ്, സജീവ് ഗോവിന്ദരാജ്, ജിനു ബി നായർ, ബിനോജ് കെ ജോസ് എന്നിവർ പ്രസംഗിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.