Subscribe Us



പൂവരണി അപകടം: രണ്ടു യുവാക്കൾ മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിൽ

പാലാ: പൂവരണി പള്ളിക്കു സമീപം ഉണ്ടായ വാഹനാപകടത്തിൽ രണ്ടു യുവാക്കൾ മരണമടഞ്ഞു.  കട്ടപ്പന വെങ്ങാലൂർക്കട സ്വദേശി വിഷ്ണു, ചപ്പാത്ത് സ്വദേശി സന്ദീപ് എന്നിവരാണ് മരണമടഞ്ഞത്. സന്ദീപ് അപകടസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരുക്കേറ്റ അപ്പു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.


ഇന്ന് രാവിലെയാണ് ലോറിയുമായി കൂടിയിടിച്ച് അപകടമുണ്ടായത്. നേർക്കുനേർ ഇടിച്ചുണ്ടായ അപകടത്തിൽ യുവാക്കൾ സഞ്ചരിച്ച മാരുതിക്കാർ പൂർണ്ണമായി തകർന്നു.

കട്ടപ്പനയിലെ ഇൻഡസ് മോട്ടോഴ്സ് കാർ ഷോറൂമിലെ ജീവനക്കാരാണ് കാറിൽ ഉണ്ടായിരുന്നത്. ഷോറൂമിലെ മെക്കാനിക്കായിരുന്നു വിഷ്ണു. പെയിൻററാണ് സന്ദീപ്. അപ്പു പി ആർ ഓ ആയി ജോലി നോക്കുകയാണ്. സ്വകാര്യ ആവശ്യത്തിനു പോയതായിരുന്നു ഇവർ.

Post a Comment

0 Comments