Subscribe Us



പാലായിൽ വീണ്ടും അപകടം: മുണ്ടുപാലത്ത് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു; യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു

പാലാ: മുണ്ടുപാലത്ത് കുരിശുപള്ളിക്കു സമീപം നിയന്ത്രണം വിട്ട കാർ വഴിയരികിലെ വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന മരത്തിലിടിച്ചു. 11.30തോടെയായിരുന്നു സംഭവം. അപകടത്തിൽ കാറിന് നാശനഷ്ടം ഉണ്ടായെങ്കിലും യാത്രക്കാർക്കു കാര്യമായ പരിക്കില്ല. രണ്ടു പേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്.

കോട്ടയം തിരുവഞ്ചൂർ സ്വദേശിയുടേതാണ് അപകടത്തിൽപ്പെട്ട കാർ. മരത്തിൽ ഇടിച്ചില്ലായിരുന്നുവെങ്കിൽ മരത്തിന് പിന്നിലുള്ള വീട്ടിൽ കാർ ഇടിച്ചു കയറി അപകടമുണ്ടാകുമായിരുന്നു. രാമപുരം ഭാഗത്തു നിന്നും പാലായ്ക്കു വരികയായിരുന്നു കാർ. അപകടകാരണം വ്യക്തമല്ല.

Post a Comment

0 Comments