പാലാ: ഇന്ത്യയിലെ ജന സംഖ്യയിൽ 80 ശതമാനം വരുന്ന കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന കേന്ദ്ര ഗവൺമെന്റിന്റെ കർഷക ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു രാജ്യത്തൊട്ടാകെ കർഷകർ നടത്തുന്ന പ്രക്ഷോഭണത്തിന്റെ ഭാഗമായി സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ പാലായിൽ കർഷക ധർണ്ണll നടന്നു. സ്റ്റേഡിയം ജംഗ്ഷനിൽ നടന്ന ധർണ്ണ അഖിലേന്ത്യ കിസ്സാൻ സഭ ജില്ല പ്രസിഡന്റ് അഡ്വ തോമസ് വി റ്റി ഉദ്‌ഘാടനം ചെയ്യ്തു. കർഷക കോൺഗ്രസ്സ് സംസ്ഥാന നിർവാഹക സമതി അംഗം ഔസേപ്പച്ചൻ തകടിയേൽ അദ്ധ്യക്ഷത വഹിച്ചു. കർഷക സംഘം ഏരിയ സെക്രട്ടറി വി ജി വിജയകുമാർ, സിപിഎം ഏരിയ സെക്രട്ടറി വി എം ജോസഫ്, എ ഐ റ്റി യു സി മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർ നാഷണലിസ്റ്റ് കർഷക കോൺഗ്രസ്സ് മുൻ സംസ്ഥാന പ്രസിഡന്റ് ജോസ് കുറ്റിയാനിമറ്റം, ആർ റ്റി മധുസൂദനൻ, റ്റി ആർ വേണുഗോപാൽ, എം കെ ഭാസ്കരൻ, ഷാർലി മാത്യു, പീറ്റർ പന്തലാനി, കെ ബി അജേഷ്, ജയൻ ആര്യപ്പറ, കെ ബി സന്തോഷ്, പി അജേഷ്, പി എൻ പ്രമോദ് എന്നിവർ പ്രസംഗിച്ചു.


0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.