Subscribe Us



ജനമൈത്രി ഭവനത്തിന് ശിലയിട്ടു

പാലാ:  ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ ഭവനം നിർമ്മിച്ചു നല്കുന്നതിൻ്റെ ഭാഗമായിട്ടുള്ള ജനമൈത്രി ഭവനത്തിൻ്റെ ശിലയിടീൽകർമ്മം കോട്ടയം ജില്ലാ പോലീസ് മേധാവി ജി ജയദേവ് ഐ പി എസ് നിർവ്വഹിച്ചു.


പാലാ ഡി വൈ എസ് പി സാജു വർഗീസ്, ജനമൈത്രി ജില്ലാ നോഡൽ ഓഫീസർ നാർക്കോട്ടിക് സെൽ ഡി വൈ എസ് പി വിനോദ്പിള്ള, ചേർത്തല ഡി .വൈ എസ് പി കെ സുഭാഷ്, ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ ഡയറക്ടർ സ്റ്റീഫൻ ജോസഫ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ശിലയിട്ടത്. 

ഇടമറ്റം കെ റ്റി ജെ എം ഹൈസ്കൂളിലെ അതുല്യാ സജിക്കാണ് വീട് നിർമ്മാണം ആരംഭിച്ചത്. ജനമൈത്രി പോലീസിൻ്റെയും ജനസമിതിയുടെയും നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 

ജനമൈത്രി ജില്ലാ അസിസ്റ്റൻ് നോഡൽ ഓഫീസർ സരസിജൻ, പാലാ എസ് എച്ച് ഓ അനൂപ് ജോസ്, സ്കൂൾ മാനേജർ ഫാ മാത്യു ചീരാംകുഴി, പ്രിൻസിപ്പൽ ബെന്നി തോമസ്, ജനമൈത്രി സബ്ബ് ഡിവിഷൻ കോർഡിനേറ്റർ എ എസ് ഐ സുരേഷ് കുമാർ ആർ, ജനമൈത്രി സി ആർ ഓ മാരായ സുദേവ് എസ്, ബിനോയി തോമസ്, ബിറ്റ് ഓഫീസർ പ്രഭു കെ ശിവറാം, ജനസമിതിയംഗങ്ങളായ കെ.ആർ സുരജ്, സജി വട്ടക്കാനാൽ, ഡയാനാ, സന്തോഷ് മരിയസദനം, ബൈജു കൊല്ലംപറമ്പിൽ, ജോർജ് സന്മനസ്,ഷിബു തെക്കേമറ്റം, എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments