Subscribe Us



അധ്യാപകരുടെ സേവനങ്ങൾ അംഗീകരിക്കപ്പെടണം. മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: കോവിഡിനെ നേരിടാൻ മെഡിക്കൽ സംഘത്തെപ്പോലെ തന്നെ രോഗികളോടൊപ്പം മഹത്തായ സേവനമാണ് അധ്യാപകരും ചെയ്യുന്നതെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട്. മികച്ച പ്രവർത്തനത്തിനുള്ള സംസ്ഥാന സർക്കാരിൻ്റെ അവാർഡുകൾ നേടിയ നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർമാരെയും വോളണ്ടിയർമാരെയും ബിഷപ് ഹൗസിൽ വച്ച്

അനുമോദിക്കുന്ന സമ്മേളനത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് ബാധിതരെ പാർപ്പിച്ചിരിക്കുന്ന സെന്ററുകളുടെ സംരക്ഷണം രാത്രിയിലും പകലും ഏറ്റെടുത്തു നടുത്തുന്ന അധ്യാപകർ ആദരവ് അർഹിക്കുന്നവരാണ്. നാഷണൽ സർവീസ് സകീമിലൂടെ തങ്ങളുടെ വിദ്യാർത്ഥികളുടെ വളർച്ചക്ക് അധ്യാപകർ ചെയ്യുന്ന സേവനങ്ങളും പൊതുസമൂഹം തിരിച്ചറിയണം.

സാമൂഹ്യ പ്രതിബദ്ധതയോടെ നന്മ ചെയ്യുന്നവരെ ഭരണകൂടം ആദരിക്കുന്നതിന് വളരെ പ്രസക്തിയുണ്ടെന്നും നന്മ ചെയ്യുന്ന എല്ലാവരും ആദരിക്കപ്പെടേണ്ടവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാബുമോൻ തോമസ്(പ്രോഗ്രാം ഓഫീസർ, സെൻറ് തോമസ് എച്ച് എസ് എസ് പാലാ)
ടോം ജോസ്(പ്രോഗ്രാം ഓഫീസർ, സെൻറ് മേരീസ് എസ് എച്ച് എസ് എസ് അറക്കുളം), ജയ്സൺ രാജു(വോളണ്ടിയർ, സെൻറ് തോമസ് എച്ച് എസ് എസ് പാലാ), ആദിത്യൻ വി ബിജു (സെൻറ് മേരീസ് എച്ച് എസ് എസ് അറക്കുളം) എന്നിവരെയാണ് അനുമോദിച്ചത്. പ്ലസ് ടു പരീക്ഷയിൽ 100% വിജയം നേടിയ ഹോളി ക്രോസ് എച്ച് എസ് എസ് ചേർപ്പുങ്കൽ, സെൻറ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് കടനാട് എന്നീ സ്കൂളുകൾക്കുള്ള അവാർഡുകളും ഇതോടൊപ്പം നൽകി.

കോർപ്പറേറ്റ് സെക്രട്ടറി ഫാ. ബെർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. മാണി സി കാപ്പൻ എംഎൽഎ സമ്മാനദാനം നിർവഹിച്ചു. അക്കാഡമിക് കൗൺസിൽ സെക്രട്ടറി ഫാ. ജോൺ കണ്ണന്താനം, ടീച്ചേഴ്സ് ഗിൽഡ് ഡയറക്ടർ ഫാ.ജോർജ് വരകുകാലാപറമ്പിൽ, പ്രസിഡൻ്റ് ആമോദ് മാത്യു, സെക്രട്ടറി ജോബെറ്റ് തോമസ് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments