Subscribe Us



റാങ്ക് ജേതാവിനെ മാണി സി കാപ്പൻ വീട്ടിലെത്തി അഭിനന്ദിച്ചു


പാലാ: റാങ്ക് ജേതാവിന് അഭിനന്ദനവുമായി എം എൽ എ വീട്ടിലെത്തി. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ബി എസ് സി സൈബർ ഫോറിൻസിക് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ നേഘാ സോണി ഐക്കരയെ മാണി സി കാപ്പൻ എം എൽ എ ആണ് വീട്ടിലെത്തി അനുമോദിച്ചു. പ്രശംസാഫലകവും ഉപഹാരവും റാങ്ക് ജേതാവിന് സമ്മാനിച്ചു. സോണി ജോർജ്, ടീന സോണി, സിറിയക് സാബു ഐക്കര എന്നിവർ എം എൽ എ യെ സ്വീകരിച്ചു.

Post a Comment

0 Comments