Subscribe Us



പാലാ നഗരസഭയിൽ ജോസ് വിഭാഗത്തിൽ നിന്നും വീണ്ടും കൂട്ടരാജി; ജോസഫ് വിഭാഗത്തിന് പിന്തുണയുമായി മുൻ കൗൺസിലർ ലൂസി ജോസ്

പാലാ: മുൻ നഗരസഭാ കൗൺസിലർ ലൂസി ജോസ് ഇടേട്ട് ഉൾപ്പെടെ കിഴതടിയൂർ മേഖലയിലെ മുപ്പതോളം കുടുംബങ്ങൾ ജോസ് വിഭാഗം വിട്ട് ജോസഫ് വിഭാഗത്തിൽ ചേർന്നു. നഗരസഭയിലെ കിഴതടിയൂർ  പന്ത്രണ്ടാം വാർഡിൽ നിന്നും ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി ജോസ് ഇടേട്ടും മുൻ കൗൺസിലർ പി. കെ.മധു പാറയിൽ പുലിമലക്കുന്ന് ആറാം വാർഡിൽ നിന്നും ജനവിധി തേടുമെന്ന്  കുര്യാക്കോസ് പടവൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു. 

കഴിഞ്ഞ മുനിസിപ്പൽ  തിരഞ്ഞെടുപ്പിൽ പുലിമലക്കുന്ന് വാർഡിൽ നിന്നും 285 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പി കെ മധു പാറയിൽ തിരഞ്ഞെടുക്കപ്പെട്ടത്.  പാർട്ടി തീരുമാനം അംഗീകരിച്ച് പുലിമലക്കുന്ന് വാർഡിൽ നിന്നും വീണ്ടും ജനവിധി തേടുമെന്ന് പി കെ മധു പറഞ്ഞു.

Post a Comment

0 Comments