പാലാ: കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ ജനപക്ഷം സ്ഥാനാർത്ഥിയായി സജി എസ് തെക്കേലിനെ പാർട്ടി ലീഡർ പി സി ജോർജ് എം എൽ എ പ്രഖ്യാപിച്ചു.
പാലാ നിയോജകമണ്ഡലത്തിലെ മേലുകാവ്, തലപ്പലം, മൂന്നിലവ്, തലനാട് എന്നീ പഞ്ചായത്തുകൾകൂടി ഉൾപ്പെടുന്ന പൂഞ്ഞാർ ഡിവിഷനിൽ യുവജനപക്ഷം സംസ്ഥാന ജനറൽ സെക്രട്ടറി ഷോൺ ജോർജാണ് സ്ഥാനാർത്ഥി. പട്ടികവർഗ്ഗ സ്ത്രീ സംവരണ സീറ്റായ മുണ്ടക്കയം ഡിവിഷനിൽ ഓ കെ രാജമ്മയും എരുമേലി ഡിവിഷനിൽ അനീഷ് വാഴയിലും ജനപക്ഷം സ്ഥാനാർത്ഥികളായി മത്സരിക്കും.
ഭരണങ്ങാനം ഡിവിഷനിൽ മത്സരിക്കുന്ന സജി എസ് തെക്കേൽ കേരള ജനപക്ഷം പാലാ നിയോജകമണ്ഡലം പ്രസിഡൻ്റാണ്. വ്യാപാരി വ്യവസായി ഏകോപനസമിതി പ്രവിത്താനം യൂണിറ്റ് പ്രസിഡൻ്റ്, ഐങ്കൊമ്പ് നന്മ റെസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നു. 37 വർഷക്കാലമായി പൊതുരംഗത്തുള്ള സജി തൊടുപുഴ ന്യൂമാൻ കോളജിലെ പഠനകാലത്ത് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. കുണിഞ്ഞി ചിറയിൽ കുടുംബാംഗമായ സിനിയാണ് ഭാര്യ. എമിൻ, ലുലു എന്നിവരാണ് മക്കൾ.
പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സെബി പറമുണ്ട, സ്ഥാനാർത്ഥി സജി എസ് തെക്കേൽ എന്നിവരും എം എൽ എയോടൊപ്പം ഉണ്ടായിരുന്നു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.